ലയാള നാടേ നിൻപ്രതിരോധത്തെ
ഞാൻ വന്ദിക്കുന്നു
മലയാള നാടേ നിൻകരുതലിൽ
ഞാനുയരുന്നു
ഭയമല്ല വേണ്ടത് ജാഗ്രത
മഹാമാരിയും പേമാരിയും
വന്നുചേർന്നപ്പോൾ തളരാത്ത കേരളം
ഒറ്റക്കെട്ടായി നിന്നെയും വെല്ലും
മന്ത്രവുമല്ലിത് തന്ത്രവും ചങ്കുറപ്പുള്ള കേരളം
ജാതിയുമില്ല മതവുമില്ല
താഴ്‍ന്നവനില്ല ഉയർന്നവനില്ല
ഒറ്റക്കെട്ടായി കൊറോണയേയും നാം വെല്ലും
കോവിഡ് എന്നതീജ്വാല
അണച്ചിടുന്ന നിൻധൈര്യത്തെ
നമിച്ചിടുന്നു ഞാൻ.