ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ല൯
കൊറോണ എന്ന വില്ല൯
ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്ന് വന്ന ഇവൻ അതിശക്തിമാൻ ആണ്. മദ്യ നിരോധനം നടപ്പാക്കിയും വീട്ടിലിരുന്നാലും പ്രാർത്ഥിക്കാമെന്ന് തെളിയിച്ച് അവൻ ശക്തിമാനായി . പക്ഷെ അതൊന്നും നമ്മുടെ മുന്നിൽ ഒന്നുമേയല്ല. വീടും പരിസരവും വൃത്തിയാക്കിയും സാമൂഹിക അകലം പാലിച്ചും വ്യക്തിശുചിത്വം പുലർത്തിയും ഇതിനെ നമുക്ക് ഒരുമിച്ച് നേരിടാം . ഈ ലോക്ക് ഡൗൺ കാലത്തു നമ്മുടെ വീട്ടിൽ കൃഷിപ്പണി ചെയ്തും അതിൽ നിന്ന് കിട്ടുന്ന ശുദ്ധമായ പച്ചക്കറികൾ കൊണ്ട് കുട്ടികൾക്ക് രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുത്തും പലവിധ പലഹാരങ്ങൾ ഉണ്ടാക്കിയും ലോക്ക് ഡൗൺ ദിനങ്ങൾ രസകരമാക്കാം . വില്ലനായി മാറിയ വൈറസ് വ്യാപനത്തിനെതിരായി നമ്മളാൽ പറ്റുന്നത് നമുക്കും ചെയ്യാം. ഓരോ 20 സെക്കന്റ് കൂടുമ്പോഴും കൈകൾ സാനിറ്റിയ്സർ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ നന്നായി കഴുകുക . അത്യാവശ്യമായി കടകളിലോ മറ്റു സ്ഥലങ്ങളിലോ യാത്ര ചെയ്യുകയാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കുക . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തുണിയോ ടിഷ്യു പേപ്പർ കൊണ്ടോ മറയ്ക്കുക . ഇതൊക്കെയാണ് ഈ വില്ലനെ തുരത്താൻ നമുക്ക് ചെയ്യാൻ കഴിയുക .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം