ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/പ്രകൃതിയുടെ പാഠം പഠിച്ച പെൺകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ പാഠം പഠിച്ച പെൺകുട്ടി

മുത്തപ്പ൯പ്പാറയുടെ മുകളിലേക്ക് നോക്കി അവൾ കരയുകയാണ്.കുറച്ച് ദിവസ‍ങ്ങൾക്ക് മു൯പ് അമ്മാളു അമ്മയുടെ വീട്ടിൽ സദ്യ കഴിഞ്ഞ് തിരിച്ചുവന്ന ചക്കി കാണുന്നത് അവളുടെ വീടുണ്ടായിരുന്ന സ്ഥനത്ത് നിറയെ പാറക്കൂട്ടങ്ങളും അവളുടെ ഉറ്റവരുടെ മൃതദേഹങ്ങളുമാണ് . കുറച്ച് ദിവസങൾക്ക് മുമ്പായിരന്നു അവളുടെ ഉറ്റവരെ ഉരുളെടുത്തത് .അവൾ കരച്ചിലോട് കരച്ചിലായിരുന്നു.അവളുടെ ആ വേദന ആ നാടിന്റെ കൂടെ നൊമ്പരമായിരുന്നു.മൂന്നു നാല് മാസത്തോളം അവൾ ദുരിതാശ്വാസക്യാ൩ിലായിരുന്നു. അവിടെ ജാതിയെന്നോ മതമെന്നോ നോക്കാതെ ഒരു പാത്രത്തിൽ വാരി ഭക്ഷണം കഴിക്കുന്നവർക്കിടയിൽ ചക്കി ഒരു വേദനയായിരുന്നു .ഇത്ര ചെറുപ്പത്തിലെ അച്ഛനെയും അമ്മയേയും നഷ്ടപ്പെട്ട അവളെ ദുരിതാശ്വാസക്യാമ്പിലെ അമ്മമാർ സ്വന്തം മക്കളെ പോലെ അവളുടെ മുഖത്തെ പുഞ്ചിരി അവിടമാകെ പ്രകാശം പരത്തി .കുറച്ച് നാളുകൾക്ക് ശേഷമാണ് വിവരങ്ങളെല്ലാം അറിഞ്ഞ് ചക്കിയുടെ ചിറ്റപ്പൻ അവളെ കൂട്ടികൊണ്ടുപോകാനായി ക്യാമ്പിലെത്തുന്നത് .അച്ഛനെക്കാളേറെ അവൾക്കിഷ്ടം ചിറ്റപ്പനോടായിരുന്നു .ഏറെ സ‍ങ്കടമായെങ്കിലും അതാണ് നല്ലതെന്ന് എല്ലാവർക്കും തോന്നി.അവരോടെല്ലാം യാത‍‍്രപറ‍ഞ്ഞ് അവൾ പോയി.തന്റെ നാട് ഇനിയുമൊരു വൻദുരന്തംത്തോടെ ശവപ്പറമ്പാക്കിമാറ്റാൻ അവൾ ആഗ്രഹിച്ചില്ല.അവർ അവിടെ ചെടികളും മരങളും നട്ടുപിടിപ്പി‍ച്ചു. ആ കൊച്ചുകുട്ടിയുടെ മനസ്സ് കണ്ട് അവിടത്തെ നാട്ടുകാരും അവിടമൊക്കെ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചു.ചക്കി വളരുന്തോറും അവിടമൊക്കെ ഹരിതാഭമായി മാറിക്കൊണ്ടിരുന്നു.പഠിക്കാൻ അവൾ മിടുക്കിയായിരുന്നു.അവൾ അവളുടെ പഠനം തുടർന്നു.പഠിക്കാൻ മിടുക്കിയായിരുന്നിട്ടും ഭാവിയിൽ ചക്കി ലോകത്തെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി പ്രവർത്തകയായി മാറി.വലിയ വലിയ വേദികളിൽ "പുതിയ തലമുറയിലെ പ്രതിനിധിയായ നിങ്ങൾ എന്തുകൊണ്ട് പരിസ്ഥിതിയിലേക്ക് തിരിഞ്ഞു?” എന്ന ചോദ്യത്തിന് ചക്കിക്ക് പറയുവാനുള്ളത് രണ്ടേ രണ്ട് ഉത്തരങ്ങൾ.ഒന്ന് എന്റെ ജീവിതം.പിന്നെ തന്റെ നാട് ഇനിയുമൊരു ശവപ്പറ൩ായി മാറാതിരിക്കാൻ വേണ്ടിയാണ് ഞാനിത് ചെയ്തത് .


ലാവണ്യ പി
10 സി ജി എച് എസ് എസ് രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ