ചൈനയിലുണ്ടായ വൈറസ് ഇപ്പോൾ
ലോകം മുഴുവൻ പടർന്നിടുന്നു.
കോവിഡ് എന്ന് വിളിപ്പേരുള്ള
മഹാമാരി നമ്മെ വളഞ്ഞുവെച്ചു.
പ്രതിരോധ കവചങ്ങൾ തീർത്തുനമ്മൾ
സ്വയരക്ഷക്കായ് വീട്ടിലിരിപ്പാണിപ്പോൾ.
ആഘോഷമില്ല കല്യാണമില്ല ഉത്സവ ചടങ്ങകൾ ഒന്നുമില്ല
നേർച്ചകൾ പ്രാർത്ഥന കുർബാനകൾ ...
ലോകത്തിലെങ്ങുമേ നടക്കാതെയായ്.
ലോക്ക് ഡൗൺ എന്നൊരു സമ്പ്രദായം
രാജ്യം മുഴുവൻ നടപ്പിലാക്കി.
റോഡുകൾ പാലങ്ങൾ ഒക്കെയും പൂട്ടി പോലീസ് റോഡിൽ നിലയുറച്ചു.
സർക്കാറിൻ നിർദ്ദേശമനുസരിച്ച്
എല്ലാരും വീട്ടിൽ അടച്ചിരിപ്പായ്.
സോപ്പു ഉപയോഗിച്ച് കൈകഴുകൂ
തൂവാല കൊണ്ട് മുഖം മറയ്ക്കൂ
പേടിക്ക വേണ്ട നീ സൂക്ഷിച്ചോളൂ
സർക്കാറിൻ നിർദ്ദേശം പാലിച്ചിടൂ...