ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/എന്റെ ആദ്യ കർണ്ണാടക യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ആദ്യ കർണ്ണാടക യാത്ര

ഞങ്ങൾ ഒരൂ വ൪ഷം മൂമ്പ് ഒരൂ തീ൪ത്ഥാടന യാത്ര പോയപ്പോളാണ് ഞാൻ ആദ്യമായി ക‍‍‍‍‍ർണാടക എന്ന സംസ്ഥാനം കാണുന്നത് അന്ന് വരെ കേരളം ഒഴികെ ഒരു സംസ്ഥാനവും ഞാൻ കണ്ടിട്ടില്ല. എന്നാൽ ഞാൻ ഭാരതത്തിന് പുറത്തുള്ള ഗൾഫ് രാജ്യം കണ്ടിട്ടുണ്ട് .കർണ്ണാടകയാത്രയിൽ ‍‍ഞങ്ങൾ രാവിലെ റെയിൽവെ സ്റ്റേഷനിൽ 7:00മണിക്ക് എത്തിയപ്പോഴേക്ക് തീവണ്ടി പോയിരുന്നു . 2,3മണിക്കൂർ കാത്തിരുന്ന് വേറെ വണ്ടിക്കാണ് പോയത് .ഞങ്ങൾക്ക് മംഗലാപുരത്ത് ഇറങ്ങി അവിടെ നിന്ന് വേറെ തീവണ്ടിക്ക് പോകണമായിരുന്നു.അന്ന് മംഗലാപുര്ത് വച്ച് ഒരു ഭിക്ഷക്കാരനെ ജനങ്ങൾ കൂടി തല്ലിച്ചതയ്ക്കുന്നത് ഞാൻ കണ്ടു. അത് എനിക്ക് എന്റെ ഉള്ളിൽ വളരെ സങ്കടമുണ്ടാക്കുന്ന കാഴ്ചയായി മാറി.അവിടെ നിന്ന് തീവണ്ടി കയറി .തീവണ്ടിയിൽ ഒരു ഭിക്ഷക്കാരി ഒരു കുുഞ്ഞിനേയും കൊണ്ട് പാട്ട് പാടി കൊണ്ട് ഞങ്ങളുടെ അരികിൽ വന്നു നിന്ന് എന്റെ അമ്മ പൈസ കൊടുക്കാൻ തയ്യാറായില്ല പക്ഷെ, എനിക്ക് സങ്കടം തോന്നി. ഞാനെന്റെ അമ്മയെ നിർബന്ധിച്ച് പൈസ കൊടുപ്പിച്ചു.ഒരു പാട് വഴക്കുകൾ കേൾക്കേണ്ടി വന്നെങ്കിലും ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഞാനും എന്റെ അമ്മയും അമ്മൂമ്മയും വല്യമ്മയും വല്യമ്മയുടെ രണ്ട് മക്കളുമായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത് .ഞങ്ങൾ മൂകാംബികയിൽ എത്തി അവിടെ നിന്ന് ദേവിയെ പ്രാർത്ഥിച്ചു.അവിടെ ദേവിയുടെ പ്രതിരൂപമായി ഒരു ആനയുണ്ട് .ആ ആന എല്ലാവരേയും അനുഗ്രഹിക്കുന്നുണ്ടായിരുന്നു .ഞാനും അവടെചെന്ന് അനുഗ്രഹം വാങ്ങിച്ചു. ഞങ്ങൾ അവിടെ നിന്നും പുറപ്പെട്ടു .മുരുടേശ്വര ക്ഷേത്രത്തിലേക്ക് പോയി. അവിടെ നിന്ന് ഞങ്ങൾ പ്രാർത്ഥിച്ച് പുറത്ത് വന്ന സമയത്ത് പെട്ടെന്ന് ഞാൻ ഒറ്റപ്പെട്ടു പോയി. ഞാൻ ഭയന്നു പോയി.ഞാൻ ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു.അപ്പോൾ തന്നെ ഞാൻ വല്യമ്മയെ കണ്ട് ഓടിച്ചെന്നു. ഞാൻ ഭഗവാനെ വീണ്ടും കാണിക്കവെച്ച് പ്രാർത്ഥിച്ചു.ഒരു പാട് അനുഭവങ്ങൾ നിറഞ്ഞ ഈ യാത്ര എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.

അഭിനവ്.പി.എൻ
10 സി ജി എച് എസ് എസ് രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ