ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/അപകടകാരിയായ കൊറോണ
അപകടകാരിയായ കൊറോണ
ഭൂഖണ്ഡവാസികളെല്ലാം സുഖ സുന്ദരമായി ജീവിക്കുകയായിരുന്നു. ഏത് പ്രശ്നവും ഒന്നിച്ച് നേരിടാൻ കഴിവുള്ളവരായിരുന്നു അവർ. എന്നാലിന്നവർ ഒരു പ്രശ്നത്തിൽപ്പെട്ടുഴലുകയാണ്. കൊറോണ അതാണവരുടെ പ്രശ്നം. ചൈനയിൽ ആദ്യം വന്ന ഈ കൊറോണ ഇന്ന് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്.- ലക്ഷകണക്കിനാളുകൾ ഇന്നീ രോഗത്താൽ മരണപ്പെട്ടിരിക്കയാണ്. ചിലയാളുകൾ രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.- ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . പക്ഷേ രക്ഷപ്പെടുന്നവർ അവരുടെ ഭാഗ്യം എന്നേ പറയേണ്ടൂ..പ്രതിരോധമാണ് ഇവിടെ അഭികാമ്യം. ഹാൻഡ് വാഷ്, സാനിറ്റൈസർ, മാസ്ക് എന്നിവ ഈ രോഗാണുവിന് ഇഷ്ടമല്ല. അതു കൊണ്ടു തന്നെ നാം ഇടയ്ക്കിടയ്ക്ക് കൈ സോപ്പുപയോഗിച്ച് കഴുകണം. വെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സാനിറ്റൈസർ ഉപയോഗിക്കണം. പൊതുസ്ഥലത്ത് പോകുന്നവർ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.എന്നാൽ നമുക്കീ മഹാമാരിയിൽ നിന്നും രക്ഷ നേടാം. അതായത് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കലാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം