അടുക്കളയിലെ ബഹളം കേട്ട് ഇന്ന് നേരത്തെ എഴുന്നേറ്റു.
ജോലിക്കാരി വരില്ലെന്ന് അമ്മ ഇന്നലെ പറഞ്ഞത് ഞാനും കേട്ടിരുന്നു.
ആദ്യമായി അടുക്കളയിൽ കയറിയ അമ്മയുടെ പിറുപിറുപ്പും സംസാരവും എന്റെ ഉറക്കത്തെ ഇല്ലാതാക്കി.
പിന്നീട് കണ്ട കാഴ്ച്ച
എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല.
എന്നും ഷൂട്ടിംഗിന്റെ തിരക്കിൽ അപൂർവ്വമായി മാത്രം കൂടെ കാണുന്ന അച്ഛനെ
ആദ്യമായി രാവിലെ വീട്ടിൽ കണ്ടു.
"എന്റെ ഭാര്യ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി ഞാനറിഞ്ഞു"
എന്ന് അച്ഛനാരോടോ പറയുന്നത് കേട്ടു.
ഇത് കേട്ടപാടേ
ആർത്തിയോടെ അടുക്കളയിൽ ചെന്നപ്പോൾ
മീനും കോഴിയും ഒഴിയാത്ത അടുക്കളയിലിന്ന്
ചക്കയും മാങ്ങയും.