പ്രകൃതിയോടുള്ള
പ്രണയത്തിന്റെ പേരിൽ
നിർലോഭം വിഹരിച്ചവരുടെ
അഹങ്കാരത്തിന്
കോവിഡിലൂടെ
മധുര പ്രതികാരം...
വികസനത്തിന്റെ
അവസാന വാക്കുകൾ
അംബരചുംബികളാകുന്ന
കെട്ടിടങ്ങളാണെന്നുരഞ്ഞ്
നിർദയം കീറി മുറിച്ച
പ്രകൃതിയുടെ മടിത്തട്ടിൽ
കാലത്തിന്റെ കണക്കു പുസ്‍തകത്തിൽ
നശ്വരതയെ ഓർമ്മിപ്പിക്കും വിധം
കോവിഡിന്റെ രൂപത്തിൽ
കണക്കു തീർത്തു.
കാലം
പകരം ചോദിക്കാതെയൊന്നും
കടന്നുപോയിട്ടില്ല