ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/ലോകതാളം ഭേദിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകതാളം ഭേദിച്ച്

ഭൂലോകം മുഴുവൻ മനുഷ്യജീവിതം നിശ്ചലമാക്കിയ ഒരു മഹാമാരിക്കു മുന്നിലാണ് നാമെല്ലാം. ലോകം കണ്ട പല മഹാമാരികളിൽ നിന്നും ഏറെ വ്യത്യസ്തമായി കടന്നു വന്ന ഈ രോഗാണു വൈദ്യശാസ്ത്രത്തിനു പോലും പൂർണമായി പിടി തരാതെ ഇന്നു എല്ലാ മനുഷ്യരുടേയും ജീവിതക്രമം തെറ്റിച്ചു കൊണ്ടിരിക്കുകയാണ് .

ലോക ജനസംഖ്യയുടെ വിലയൊരു പങ്കും ജീവിക്കുന്ന ചൈനയിൽ ഉടലെടുത്ത ഈ വൈറസ് ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും അതിന്റെ അതിഭീകര സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ലക്ഷക്കണക്കിനു മനുഷ്യരെ രോഗികളാക്കിയ ഈ വിപത്ത് മൂലം നിരവധി ജീവനുകൾ നഷ്ടമായി .SARS രണ്ടാമൻ എന്ന നിലയിൽ അറിയപ്പെട്ട കോവിഡ് - 19 ഇന്ന് ലോക സാമ്പത്തികരംഗം പോലും തകർത്തു കൊണ്ടിരിക്കുകയാണ്.ലോകം വികസിത രാജ്യങ്ങളിൽ നിന്ന് അടിവരയിടുന്ന USA,ഫ്രാൻസ് ,ബ്രിട്ടൺ, ഇറ്റലി, ജർമനി തുടങ്ങിയ സാധാരണക്കരന്റെ സ്വർഗതുല്യമായ സ്വപ്ന രാജ്യങ്ങൾ എന്ന് വിശേഷണമുള്ള നാടുകൾ പോലും ഈ വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്നു എന്നത് ഈ രോഗവ്യാപനത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

രേഖപ്പെടുത്തിയ ലോക ചരിത്രത്തെ പോലും കോവിഡ്- 19 എന്ന മഹാമാരി ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി മാറ്റിയിരിക്കുന്നു .WHO യുടെ നിർദ്ദേശാനുസരണം നമ്മുടെ ഭാരതവും നമ്മുടെ കേരളവും ഈ ലോക വ്യാപനത്തിനെതിരെ ലോക്ക് ഡൗൺ പോലുള്ള സമ്മർദ്ദമുറകൾ വഴി "സാമൂഹിക അകലവും " "വ്യക്തി ശുചിത്വവും "എന്ന പ്രതിരോധ പരിപാടികൾ വഴി ജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ട് ഇതിനെതിരെ മാതൃകാപരമായി പോരാടിക്കെണ്ടിരിക്കുകയാണ്........നാളെയ്ക്കുള്ള നിലനിൽപ്പിന്റെ അതിജീവന പോരാട്ടത്തിൽ നമുക്കും ഒരേ മനസ്സോടെ പ്രവർത്തിക്കാം........


അമൃത് കൃഷ്ണരാജ്
10 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം