ജി.എച്ച്.എസ്.എസ്. തെങ്കര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019

2021-22

ലിറ്റിൽ കെെറ്റ്സ് ഏകദിന ക്യാമ്പ്

1.തെങ്കര : തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം  പ്രധാനാധ്യാപിക നിർമല പി.കെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് മജീദ് തെങ്കര  നിർവ്വഹിച്ചു . കൈറ്റ്സ് മാസ്റ്റർ കെ.ബഷീർ സ്വാഗതവും കൈറ്റ് മിസ്ട്രസ് സമീറ.കെ നന്ദിയും പ്രകാശിപ്പിച്ചു. പ്രത്യേക അഭിരുചി പരീക്ഷയുടെ മികവിൽ തെരെഞ്ഞെടുത്ത

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരുപ്പത്തി ഒമ്പത് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. അനിമേഷൻ ഗ്രാഫിക്സ് , പ്രോഗ്രാമിങ്ങ് മേഖലയിൽ താത്പര്യം ജനിപ്പിക്കുന്നതായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. തുടർന്നു വരുന്ന ക്ലാസുകളിൽ മലയാളം കമ്പ്യൂട്ടിങ്ങ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, വീഡിയോ , ഓഡിയോ എഡിറ്റിംഗ് മേഖലകളിലും പരിശീലനം നൽകുന്നതാണ്.

പൊതു വിദ്യാലയങ്ങളിൽ സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങളെ ശക്തിപ്പെടുത്തുകയും, വിവര സാങ്കേതികവിദ്യയിൽ കഴിവും താത്പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ഐടി കൂടായ്മ ലക്ഷ്യമാക്കുന്നത്. കൈറ്റ്സ് മാസ്റ്റർ ബഷീർ.കെ. കൈറ്റ്സ് മിസ്ട്രസ് സമീറ.എം  ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ അവസാനത്തിൽ കുട്ടികളുടെ ഏകദിന പരിശീലനത്തിന്റെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനായി കൈറ്റ് ഏർപ്പെടുത്തിയ വീഡിയോ  കോൺഫറൻസിങ്ങ് ശ്രദ്ധേയമായി.

യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി ലിറ്റിൽ കെെറ്റ്സ്


2.

യുദ്ധത്തിനെതിരെ

തെങ്കര: തെങ്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ യുദ്ധത്തിനെതിരെ സമാധാന സന്ദേശവുമായി പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു. കൈറ്റ്സ് മാസ്റ്റർ ബഷീർ. കെ , കൈറ്റ്സ് മിസ്ട്രസ് സമീറ എം.നേതൃത്വം നൽകി.