ജി.എച്ച്.എസ്.എസ്. തിരുവാലി/അക്ഷരവൃക്ഷം/കൊറോണ എന്ന മുൾക്കിരീടം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മുൾക്കിരീടം

ഇന്ന് ലോകത്തെ മുഴുവൻ പ്രതിസന്ധിഘട്ടത്തിൽ ആക്കിയ മഹാ വിപത്താണ് കൊറോണ വൈറസ് അഥവാ covid19.ഒരു കിരീടത്തിന്റെ ആകൃതി ഉള്ളതിനാൽ തന്നെ crown എന്ന പേരിൽ നിന്ന് ഇതിന് കൊറോണ എന്ന പേര് ലഭിച്ചു. ഇതിന്റെ ജനനം ചൈനയിലാണ് എന്ന് പറയപ്പെടുന്നു. ഈ വൈറസ് തന്റെ മുന്നിൽ മനുഷ്യരെ മുട്ടുകുത്തിക്കുന്നത് രണ്ടു കാര്യങ്ങൾ കൊണ്ടാണ് ഒന്ന് മനുഷ്യശരീരത്തിൽ കയറി കുറച്ച് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ രോഗലക്ഷണങ്ങൾ കാണാൻ സാധിക്കൂ.രണ്ട് ഇതിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെ നാം കണ്ടെത്തിയിട്ടില്ല.ഇത് രണ്ടുമാണ് നമ്മെ വെല്ലുവിളിക്കുന്ന രണ്ടു കാര്യങ്ങൾ. എന്നാൽ കൊറോണ വൈറസിനെതിരെ ഇന്ന് നാമോരോരുത്തരും ആശങ്കയില്ലാതെ ജാഗ്രതയോടെ പൊരുതുകയാണ്. കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും പ്രവർത്തന ഫലമായി നമുക്ക് കൊറോണ വൈറസിനെതിരെ ഒരുപരിധിവരെ ചെറുത്തു നിൽക്കുവാൻ സാധിക്കുന്നു. നാമോരോരുത്തരും വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിച്ചുകൊണ്ടും,കൈകൾ സോപ്പിട്ട് കഴുകിക്കൊണ്ടും മാസ്ക് ധരിച്ചുകൊണ്ടും കോറോണയുമായി യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നു.ഈയുദ്ധത്തിൽ നമുക്ക് വിജയിച്ചേ തീരൂ

മാളവിക എ.പി.
9 ഇ. ജി.എച്ച്.എസ്.എസ്. തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം