പരിസ്ഥിതിയാണെൻ ജീവവായു....
പ്രപഞ്ചമാണെൻ ജന്മഗേഹം....
കാത്തീടുലകത്തിനെ നാം തെല്ലും
മടികൂടാതെന്നെന്നും; ഇല്ലായെങ്കിൽ
കെഞ്ചിടും നാമൊരിറ്റ്ദാഹജലത്തിനായ്....
ഓർക്കാൻവയ്യാകാലം....
മണ്ണില്ലാതെ മരമില്ലാതെ
മാനസംതഴുകും കാറ്റില്ലാതെ....
എങ്ങനെകഴിവൂ നാമീയുലകിൽ.
പ്ലാസ്റ്റിക്കെന്നൊരാ വിഷവസ്തു
സർവ്വവിനാശക മലിനവിഷം
അരുതരുതറിയാതെറിയരുതെ....
പ്രപഞ്ചമാതൃ ഹൃത്തിൽ.
മാനവനീവിഷമേകിടാം
തീരാ വ്യാധികളോരോനായ്....
നമ്മുടെ നാടിൻ നാളേക്കായ്
ബാലകർ നമ്മുടെ ഭാവിക്കായ്
ശുചിയാക്കുക നാം പരിസ്ഥിതിയെ....
ഒരുമിക്കാമിനി പ്രകൃതിക്കായ്....
ഒരുമിക്കാമിനി നാളെക്കായ്....