ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ നല്ല നടപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നടപ്പ്

അമ്മുവും അപ്പുവും അയൽക്കാർ ആയിരുന്നു. രണ്ടു പേരുടെയും അച്ഛനമ്മമാർ ഒരെ ജോലിക്കാരായിരുന്നു.അമ്മു നല്ല കുട്ടിയായിരുന്നു, അപ്പുവാകട്ടെ വികൃതിയും..
ആ സമയത്താണ് ലോകം തന്നെ വിറപ്പിച്ച corona വൈറസ് കടന്നു വരുന്നത്.എല്ലാവരും തങ്ങളുടെ വീട്ടിനുള്ളിൽ കഴിയണം എന്ന് നിർദ്ദേശം വന്നു. എല്ലാവരും അത് അനുസരിച്ചു, പക്ഷെ അപ്പു ആരും അറിയാതെ വീട്ടിൽ നിന്ന് പുറത്തു കളിക്കാൻ പോയി..പൊടിയും ചെളിയും എല്ലാം ആക്കി വൃത്തിയാക്കാതെ വീട്ടിൽ കേറും. അമ്മ എത്ര വഴക്കു പറന്നിട്ടും അവൻ വക വെച്ചില്ല. ഒരു ദിവസം അവനു നല്ല പനി വന്നു.. എല്ലാരും പേടിച്ചു പോയി. അവനെ അടുത്ത ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഡോക്ടർ അവനോടു പറഞ്ഞു വെയിലത്തു കളിച്ചു നടന്നിട്ട് വന്നതാണ് ഇതെന്നും ഇനി പുറത്ത് പോവരുതെന്നും, ഈ നിർദേശങ്ങൾ പാലിക്കണമെന്നും പറഞ്ഞു. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം , കൈകൾ സോപ്പോ സാന്നിറ്റയ്സർ ഉപയോഗിച്ച് കഴുകുകയും , ധരിച്ച ഡ്രസ്സ്‌ വൃത്തിയാക്കിയ ശേഷം മാത്രം വീടിനകത്തു കയറാവുയെന്നും , അധിർകൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അപ്പുവിനു പറഞ്ഞു കൊടുത്തു . ഇനി അനാവശ്യമായി പുറത്തു പോവില്ല എന്ന് അപ്പു സത്യം ചെയ്തു.അച്ഛനും അമ്മക്കും സന്തോഷവുമായി.

ലായിക്സലാം
S1A ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ