ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം

ഒരു ഗ്രാമത്തിൽ രാജു എന്ന ഒരു ആൺകുട്ടിയും രാധ എന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു .രാജുവിന്റെ വീടും പരിസരവും വൃത്തി ഉണ്ടായിരുന്നില്ല .എന്നാൽ രാധ അങ്ങനെയായിരുന്നില്ല .വീടും പരിസരവും എല്ലാം നല്ല വൃത്തി ഉണ്ടായിരുന്നു .അവന് കുളിക്കാനും പല്ലുതേക്കാനും എല്ലാം മടിയായിരുന്നു .പക്ഷേ രാധ നല്ല വ്യക്തി ശുചിത്വം ഉള്ള കുട്ടിയായിരുന്നു .എന്നാൽ രാജുവിന് എണീക്കാൻ തന്നെ മടിയായിരുന്നു .അവന്റെ വീട്ടിൽ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു .അതിൽ ഈച്ചകളും കൊതുകുകളും പാറിനടന്നു .ഭക്ഷണം കഴിക്കുന്നതിനു മുന്നേ കൈ കഴുകാറേയില്ല .ഒരു ദിവസം രാജുവിന് അസുഖം വന്നു. അവൻ ഡോക്ടറെ കാണാൻ പോയി .നീ നിന്റെ വീടും പരിസരവും വൃത്തിയാക്കാറില്ലേ ?അതുകൊണ്ടാണ് നിനക്ക് അസുഖങ്ങൾ വരുന്നത് .ഇപ്പോൾ തന്നെ വീട്ടിൽ പോയി നീ നിന്റെ വീടും പരിസരവും ശുചിയാക്കണം .ഇല്ലെങ്കിൽ ഇനിയും നിനക്ക് അസുഖങ്ങൾ വരും എന്ന് ഡോക്ടർ പറഞ്ഞു .അന്നു മുതൽ അവൻ പല്ലുതേച്ചു കുളിച്ചു വൃത്തിയോടെ നടന്നു .മാത്രവുമല്ല അവന്റെ വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി .അവൻ രാധയെ പോലെ നല്ല കുട്ടിയായി .അവർ നല്ല സുഹൃത്തുക്കളായി .ഈ കഥയിൽ നിന്ന് നിങ്ങൾക്ക് എന്ത് മനസ്സിലായി ?"നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ എല്ലാ രോഗങ്ങളെയും നമുക്ക് അകറ്റി നിർത്താം വ്യക്‌തി ശുചിത്വം ,പരിസര ശുചിത്വം എന്നിവ പാലിച്ചു രോഗങ്ങളെ മാറ്റിനിർത്തൂ .


അഞ്ജു .പി
5.C ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ