ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/ഒരു കുപ്രസിദ്ധ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുപ്രസിദ്ധ കൊറോണാ കാലം

 ഹാ ലോകമേ, നിൻ മാറിൽ
 കൺ കാണാൻ മഹാമാരി എന്നോ
 കൊറോണ എന്ന ചെറു പേരിൽ ഒതുങ്ങി
 വിളിക്കാതെ വന്നവൻ കൊലയാളി
 അതിയായി വികസിച്ചു വരുമ്പോഴും
 അതിന് അടിവേര് പിടിച്ചുകുലുക്കി
 മനുഷ്യനെ ഭീകരൻ മനുഷ്യനായി
 വീതിയിൽ വിറങ്ങലിക്കും കാലം
 വർഗ്ഗ വർണ്ണങ്ങൾ ഇല്ലാതെ എങ്ങും
 വെണ്മണി അരികത്തു വന്നു സഹായം
 കുടിലിൽ പായവിരിച്ചവനും
 കുളിരായി ഫ്ലാറ്റിൽ കഴിഞ്ഞവനും
 ഒരു പോൽ റേഷനരി നുണയുന്നു
 ഒരു മഴയായി മനം ഒത്തിണങ്ങി ന്നു
 പ്ലാവ് വെട്ടി ബഹുനില പണ്ഡിതൻ
 പ്ലാവിൻ ചുവട്ടിൽ കൈ നീട്ടിയിരിക്കുന്നു
 ചക്രത്തിൽ ഉലകം ചുറ്റി നടന്നവൻ
 ചമ്രം പടിഞ്ഞിരിക്കുന്ന മുറിയിൽ
 ലോകം എന്തെന്ന് മനുഷ്യൻ അറിഞ്ഞു!!
 ജീവിത പാഠങ്ങൾ അവനും പഠിച്ചു.........
 ഒരു നിമിഷം തലമറിഞ്ഞു ചിന്തിച്ച്,
 ഒരുമയാൽ ഒന്നായി പോരാടുമ്പോഴും
 അതിർത്തിയടച്ച് മറുജീവനെ കൊന്ന്
 പക തീർക്കുന്നു ഈ നീച ലോകർ!!!
 കൂട്ടക്കൊല നടത്തുമീ മഹാമാരിയിൽ
 കൂട്ടം കൂടലുമെല്ലാം നിലച്ചു
 എങ്കിലും ഒന്നായി പോരാടി നാം
 എന്തിനെയും വെല്ലുവിളിച്ചകറ്റും !!!!

അഥീന.കെ.എം
9 B ജി.എച്ച്.എസ്.എസ് ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - കവിത