ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/*ലോക് ഡൗണും കഷ്ടപ്പാടും*

Schoolwiki സംരംഭത്തിൽ നിന്ന്
*ലോക് ഡൗണും കഷ്ടപ്പാടും*

അനു അമലിനെയും കൂട്ടി വീട്ടിൽ നിന്നിറങ്ങി.നേരെ പോലീസ് സ്റ്റേഷനിലേക്ക്.അവിടെപ്പോൾ കുറച്ച് പണികളൊക്കെ ഉണ്ടായിരുന്നു.അതൊക്കെ കഴിഞ്ഞ് രണ്ട് പേരും കുടി റോഡിലിറങ്ങി.ഇനിയുള്ള പണി, ആരെങ്കിലും റൂൾസ് തെറ്റിക്കുന്നുണ്ടോയെന്ന് അന്വേഷിക്കലാണ്.ഓരോ വണ്ടി വരുമ്പോഴും അതിനെയൊക്കെ ചെക്ക് ചെയ്താണ് വിട്ടയക്കുന്നത്.അതിനിടയിൽ ഒരു ബൈക്ക് വന്നു.അമൽ വണ്ടി നിർത്താൻ വേണ്ടി കൈനീട്ടി സ്റ്റോപ് എന്ന് പറഞ്ഞു.ആ ബൈക്ക് അവിടെ ബ്രേക്കിട്ടു. "സർ,എന്റെ മുത്തശ്ശന് മരുന്ന് വാങ്ങാൻ ഉണ്ടായിരുന്നു.അതിനുവേണ്ടി പുറത്തിറങ്ങിയതാണ് സർ." "എന്നിട്ട് മരുന്ന് വാങ്ങിയോ?മരുന്നെവിടെ?" "സർ,എനിക്ക് മരുന്ന് കിട്ടിയില്ല.അതാ ഞാൻ...." "നിന്നെപ്പോലുള്ള പിള്ളേർക്ക് ഇതിപ്പൊ ഒരു വിനോദമായിട്ടുണ്ട്.വല്ല കളവും ഒപ്പിച്ച് പുറത്തിറങ്ങി വിലസിക്കോളും.നിങ്ങൾക്കൊന്നും ഇപ്പോഴത്തെ അവസ്ഥയുടെ ഗൗരവം മനസ്സിലാകില്ല.നിന്റെ അടവൊന്നും എന്റട്ത് നടക്കില്ല.ഇറങ്ങെടാ വണ്ടീന്ന്..ഹും ഇറങ്ങാൻ..." അമലിന്റെ ഗൗരവമേറിയ ശബ്ദം ആ ചെറുപ്പക്കാരന്റെ കർണപുടങ്ങളിൽ വന്നുലച്ചു.അതൊരു കൊടുങ്കാറ്റായി അവന് തോന്നി.പോലീസുകാരനായ അമലിന്റെ വാക്കുകൾക്ക് തീരെ അയവില്ലായിരുന്നു.ആ ചെക്കൻ ഭവ്യതയോടെ വണ്ടിയിൽ നിന്നിറങ്ങി. ആ നിഷ്കളങ്ക മുഖം അമലിന്റെ മനസ്സിൽ തറച്ച് കിടക്കുന്നുണ്ട്.ആ ചെക്കന്റെ ഓരോ സംസാരത്തിലും അവന്റെ ദയനീയത അറിയിക്കുന്നുണ്ടായിരുന്നു . ആ കണ്ണുകൾ അവൻറെ കഷ്ടതയെ വിളിച്ചു പറയുന്നുണ്ട്. എവിടെയോ അവന്റെ വലിയൊരു സങ്കടം ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് ആ മുഖം കണ്ടാൽ അറിയാം. അമൽ വീട്ടിലിരുന്ന് ചിന്തയുടെ ആഴങ്ങളിൽ മുങ്ങി താഴുകയാണ് . "ശ്ശെ,അവനോടൊരു ഡീറ്റൈൽസും ചോദിക്കാത്തത് മോശമായിപ്പോയി". അമൽ റൂമിൽ നിന്ന് എഴുന്നേറ്റ് പുറത്തിറങ്ങി. മുകളിലാണ് അമലിന്റെ റൂം .അമൽ താഴേയ്ക്ക് നോക്കി .അവിടെ അനുവും അവൻറെ ഭാര്യയും കൂടി തള്ളി മറിച്ചിടുന്നുണ്ട്. "ഡാ അനൂ" സ്റ്റേർ കേഴ്സിന് മുകളിൽ നിന്ന് നീട്ടി വിളിച്ചു. അനീഷ് അതാണ് അനുവിന്റെ പേര്. അമലിന്റെ അനുജനാണ് അനീഷ്. രണ്ടുപേരും പോലീസാണ്. അച്ഛന്റെ വലിയ ഒരു ആഗ്രഹമായിരുന്നു. അതങ്ങ് നിറവേറ്റി കൊടുത്തു .അച്ഛനും അമ്മയും മരിച്ചിട്ട് ഇപ്പോൾ രണ്ടു വർഷമായി .അനുവിന്റെ കല്യാണത്തിന് മുമ്പായിരുന്നു ആ ദാരുണാന്ത്യം . അച്ഛൻടെ മരണ വാർത്ത കേട്ടയുടൻ അമ്മയ്ക്ക് ഹാർട്ടറ്റാക്ക് വന്ന് അമ്മയും അവരോട് വിടപറയുകയായിരുന്നു. ആ സ്നേഹ വാത്സല്യത്തിന്റെ ഓർമ്മകൾ മാത്രമേ ഇന്ന് അവർക്കിടയിൽ അവശേഷിക്കുന്നുള്ളൂ. "എന്താടാ കിളവാ .. ഇങ്ങനെ കിടന്ന് കാർന്ന്" " അനൂ.. നീയൊന്നിങ്ങ് വന്നേ.. ഒരു സീരിയസ് കാര്യം പറയാനുണ്ട്" "ദേ ഞാൻ വരുന്നു.." അനു വേഗം മുകളിലേക്കു പോയി. അമലിന്റെ ഭാര്യയും മക്കളും ഒന്നും വീട്ടിൽ ഇല്ല. ലോക് ഡോണിന് മുമ്പേ വീട്ടിൽ പോയതാണ്. പിന്നെ ലോക് ഡൗൺ ആയപ്പോൾ അവിടെ തന്നെയായി . "എന്തിനാ എൻറെ ജ്യേഷ്ഠൻ എന്നെ വിളിച്ചേ.. " "നീ ഒന്നു മുകളിലോട്ട് എത്ത്. എന്നിട്ട് പറയാം ബാക്കി " "അയ്യോ എന്റെ പുന്നാര ജ്യേഷ്ഠൻ എന്നെ ഇപ്പോൾതന്നെ മുകളിലോട്ട് എത്തിക്കല്ലേ ..ജീവിച്ചു കൊതി തീർന്നിട്ടില്ല". അനു അങ്ങനെയാണ്, എന്തിനുമേതിനും അവൻറെ ചളി ഉണ്ടാകും. "അനു ഞാൻ കാര്യം പറയുന്നതിനിടയിൽ കയറി ചളി വിതറാൻ നിൽക്കണ്ട .പിന്നെ നിന്നെ ഞാൻ കൊണ്ടുപോയി ലോക്കപ്പിൽ ഇടും" "ഓക്കേ ചേട്ടാ ...ഞാൻ അക്കാര്യം ഏറ്റു അല്ല ആർക്കാ സീരിയസ് എന്ന് പറഞ്ഞത്?" "വെറുതെ തല്ല് വാങ്ങണ്ട" അനു അമലിന്റെ അടുത്തുനിന്ന് ഒരു മീറ്റർ അകലം പാലിച്ചു. "ഏതായാലും അങ്ങോട്ട് മാറി നിന്നത് നന്നായി അല്ലെങ്കിൽ എൻറെ ബലിഷ്ഠമായ കൈകൾ നിന്നെ മൃദുലമായ കവിളിൽ തലോടി ആയിട്ടുണ്ടാകും" "ഹി ഹി " അനു അവന് ഇളിച്ചു കാണിച്ചു. "ഹാ.. ഇനിയെങ്കിലും അടങ്ങിയൊതുങ്ങി വായ അടച്ച് ഞാൻ പറയുന്നത് കേൾക്കാൻ നോക്ക്" "ഒക്കെ പോലീസ്ജീ.. ഞാൻ ശ്രമിച്ചോളാം. താങ്കൾ കാര്യം പറയൂ". അമൽ ആ ചെക്കനെ കണ്ടതൊക്കെ അനുവിനോട് പറഞ്ഞു. എല്ലാം കേട്ടപ്പോൾ അനു :ചേട്ടാ എൻറെ തലമണ്ടയിലെ ബുദ്ധി പറയുന്നത് "വെൻ എവർ ഈസ് എ സ്പെല്ലിങ് മിസ്റ്റേക്ക് ദേർ " "അതെ അനു ഞാനും അതാണ് പറഞ്ഞു വരുന്നത്. ഇനിയിപ്പോ എങ്ങനെ അവനെ കണ്ടു പിടിക്കാന്നാ ഞാൻ ആലോചിക്കുന്നത്." "അതിന് ഇങ്ങനെ ടെൻഷൻ അടിക്കണോ? ചിലപ്പോൾ നാളെയും അവൻ വരും. നമുക്ക് കണ്ടട് പിടിക്കാം.ഇപ്പൊ കിടന്നുറങ്ങാൻ നോക്ക്.. അല്ലെങ്കിൽ നാളെ റോഡിൽ ഇരുന്നു ഉറങ്ങി വീഴും". "ഓക്കേ ഡാ ..നീ പോയ്ക്കോ ഞാൻ ന്റെ മീനാക്ഷിയെ വിളിക്കട്ടെ" "ചേട്ടായീസ്.. ഗുഡ് നൈറ്റ്" വീണ്ടുമൊരു പ്രഭാതം...... അനു വന്നു വിളിച്ചപ്പോഴാണ് രാവിലെ ആയ കാര്യം അമൽ അറിഞ്ഞത്. വേഗം എണീറ്റ് ഫ്രഷായി. എന്നത്തേക്കാളും ഭയങ്കര ആവേശത്തിലായിരുന്നു അന്ന് അമൽ. അമലിന് ആ ചെക്കനെ കണ്ടെത്തണം. അവരുടെ സങ്കടങ്ങൾ അറിയണം. എല്ലാം സോൾവ് ആക്കി കൊടുക്കണം. "അല്ല പോലീസ്ജീ.. ഇന്ന് ഭയങ്കര ഇൻട്രസ്റ്റിൽ ആണല്ലോ പണിക്ക് ഇറങ്ങുന്നത്" അമലിന്റെ ആവേശം കണ്ട് അനുവിന് അത്ഭുതം തോന്നി. കാരണം എപ്പോഴും പണിക്ക് വരാൻ മടിയായി നിൽക്കുന്ന ഏട്ടനാ.. പെട്ടെന്ന് ആള് മാറിപ്പോയി. "എടാ മരമണ്ടാ... ഇന്ന് ആ ചെക്കനെ കണ്ടുപിടിക്കണം അതോണ്ടാ ഈ ഇൻട്രസ്റ്റ്" വേഗം പോയി ബൈക്കിന്റെ കീ എടുത്തു വന്നു അനുവിന്റെ കയ്യിൽ കൊടുത്തു.എപ്പോഴും അനുവാണ് ബൈക്ക് എടുക്കുക. രണ്ടാളും ഒന്നിച്ച് സ്റ്റേഷനിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ബാക്കിയുള്ള പോലീസുകാരോട് അമൽ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അവരൊക്കെ അതിനു തയ്യാറാണ്. ഓരോ വണ്ടി വരുമ്പോഴും അമൽ ആകാംക്ഷയിലാണ്. ഓരോ വണ്ടിയും തിരിച്ചുപോകുമ്പോൾ നിരാശയും.അവൻ അനുവിനെ ഫോണിൽ വിളിച്ചു. അവൻ വേറെ ഏതെങ്കിലും ഭാഗത്താണ് ഉണ്ടാവുക. "ഹലോ ...." അനു ഫോണെടുത്തു. "ടാ..അനൂ..നിനക്ക് വല്ല വിവരവും കിട്ടിയോ" "സോറി സാർ, താങ്കൾ വിളിക്കുന്ന വ്യക്തി താൽക്കാലികമായി അടുത്തുള്ള വീട്ടിൽ നിന്നും ചായ കുടിച്ചു കൊണ്ടിരിക്കുകയാണ് ദയവായി അൽപ സമയം കഴിഞ്ഞു വിളിക്കുക" അനു അമലിനെ ചൂടാക്കാൻ ഒരു ചളി വിട്ടു . "മനുഷ്യൻ ഇവിടെ തലപ്പിരാന്ത് ആയി നിൽക്കുമ്പോഴാ നിൻറെ ഒരു ചളി. ഒന്ന് വെച്ചിട്ട് പോടോ.." അമൽ ദേഷ്യത്തോടെ ഫോൺ കട്ടാക്കി. വീണ്ടും തിരിച്ചിൽ. ഓരോ തവണയും അവന്ന് ഇന്റ്രെസ്റ്റ് പോയിക്കൊണ്ടിരുന്നു. ട്യൂണിങ്ങ്...ട്യൂണിങ്ങ്.. അമലിന്റെ ഫോൺ അടിഞ്ഞു.പോക്കറ്റിന്ന് ഫോൺ എടുത്ത് നോക്കി. അനുവാണ്.അമലിന് എടുക്കാൻ തോന്നിയില്ല. അമൽ വേഗം കട്ടാക്കി. " ശ്ശെടാ..ഈ ചേട്ടൻ എടുക്കുന്നില്ലല്ലോനേരത്തെ ചളിയിളക്കിയത് പിടിച്ചിട്ടുണ്ടാവില്ല. അതിന്റെ ചൂടിലായിരിക്കും.സാരമില്ല, കുറച്ചുകഴിഞ്ഞാൽ താനെ ഇങ്ങോട്ട് വിളിച്ചോളും. അപ്പോൾ എടുക്കാം." അമൽ ദേഷ്യം പിടിച്ച് എടുക്കാതിരുന്നതാണെങ്കിലും അവന്റെ മനസ്സിൽ ആശങ്കയായി. ഇനി അഥവാ അവൻ ആ ചെക്കനെ കണ്ടിട്ട് വിളിക്കുന്നതാണെങ്കിലോ അമൽ വേഗം തിരിച്ചുവിളിച്ചു. ഹാ! ചേട്ടായി വിളിച്ചല്ലോ... "എന്താടാ അവൻറെ വല്ല വിവരവും കിട്ടിയോ?" "ചേട്ടാ ഞാൻ ഒരുപാട് അന്വേഷിച്ചു. കുറെ ചെക്കന്മാർ കടന്നുപോയി. പക്ഷേ അതിലൊന്നും ചേട്ടൻ പറഞ്ഞത് പോലുള്ള ചെക്കൻ ഇല്ല. ഇനി എന്ത് ചെയ്യും.നേരം ഇരുട്ടായി തുടങ്ങി. സൂര്യൻ അതിൻറെ ചക്രവാളത്തിലേക്കിറങ്ങി.അമൽ നിരാശയുടെ പാതാളത്തിലേക്കും... ദിവസങ്ങൾ അതിൻറെ വഴിക്ക് പോയി.ആ ചെക്കനെ തിരയാൻ തുടങ്ങിയിട്ട് ,ഇന്ന് മൂന്നാമത്തെ ദിവസമാണ്. അമൽ ഒരു മരത്തിന്മേൽ ചാരിയിരുന്ന് ഓരോന്ന് ആലോചിക്കുമ്പോഴാണ് ഒരു പോലീസ് വന്ന് അമലിനെ വിളിച്ചത്. "സർ,ഒരു ചെക്കനെ ഞങ്ങൾ അവിടെ ബ ബ്ലോക്ക് ചെയ്തു വച്ചിട്ടുണ്ട്. ഏതാണ്ട് രൂപ വെച്ച് നോക്കുമ്പോൾ നിങ്ങൾ പറഞ്ഞപോല്തെ ചെക്കനാണ്.അവൻ ഇന്നും മരുന്നുവാങ്ങാൻ ആണത്രേ പുറത്തിറങ്ങിയത്." അമലിന്റെ മനസ്സിൽ ഒരായിരം പൂത്തിരി കത്തി. അത് അവൻ തന്നെ ആയിരിക്കും. അമൽ വേഗം ആ പോലീസുകാരന്റെ കൂടെ അയാൾ പറഞ്ഞ സ്ഥലത്തേക്ക് പോയി. സംഗതി ശരിയാണ്, ഇത് അവൻ തന്നെയാണ്.അമൽ അവന്റെ അടുത്തുപോയി. അനു അവിടെത്തന്നെ ഉണ്ടായിരുന്നു. "ടാ..എവിടെ നീ വാങ്ങിയ മരുന്ന്?" അമൽ ആ ചെക്കനോട് ചോദിച്ചു. "സർ,ഞാൻ വാങ്ങാൻ ഇറങ്ങിയതെ ഉള്ളൂ" അവനിൽ സംശയം തോന്നിയത് കൊണ്ട് അമൽ അവനോട് ഷീട്ട് ചോദിച്ചു. അവൻ പോക്കറ്റിൽ നിന്ന് അത് എടുത്തു കൊടുത്തു. അമൽ അവൻറെ പഴസിലേക്ക് എത്തി വലിഞ്ഞു നോക്കി. "ഒരു രൂപ പോലും ഇതിൽ ഇല്ലല്ലോ.. പിന്നെ എങ്ങനെ അവൻ മരുന്ന് വാങ്ങുക?! അമൽ ആശ്ചര്യപ്പെട്ടു. അമൽ അവനെ വെറുതെ വിട്ടു. " ആ എന്നാ ശരി നീ പോയ്ക്കോ" " താങ്ക്യൂ സാർ" അവൻ തിരിഞ്ഞു നടന്നു. ഇവൻ നടന്നാണോ പോകുന്നത്.. ഇവൻറെ ബൈക്ക് എവിടെപ്പോയി! "ഏയ്,ചെക്കാ..ഒന്ന് നിന്നേ.." അമൽ വിളിച്ചതും അവൻ നടത്തം നിർത്തി പിന്നിലേക്ക് നോക്കി. "അല്ല നീ നടന്നനാണോ പോകുന്നത്?നിന്റെ ബൈക്കെവിടെ?" "സാർ അത്..അത് ഞാൻ ബൈക്കെടുക്കണ്ടെന്ന് കരുതി." "മ്മ്..."അമൽ നീട്ടീയൊന്ന് മൂളി. "അനൂ.. നീ വേഗം വന്നേ..നമുക്കവനെ അവനെ ഫോളോ ചെയ്യാം .പക്ഷേ അവൻ നമ്മളെ കാണരുത്." "ചേട്ടാ ഒരു മിനിറ്റ്, ഞാൻ ഒരു ഐഡിയ പറഞ്ഞു തരാം. അനു ദേവൂനെ വിളിച്ചു. "ദേവൂ..നീ പെട്ടെന്ന് തന്നെ എന്റെയും ചേട്ടന്റെയും ഒരു ജോഡി ഡ്രസ്സ് ഇവിടെ എത്തിക്കണം. അപ്പുറത്തെ വീട്ടിലെ വിഷ്ണു ഇല്ലേ.. നീ അവനോട് പറ,കൊണ്ട് തരാൻ.. വേഗം തന്നെ വേണം. ടൈം കളയരുത്. പിന്നെ ഇവിടെ എത്തിയാൽ വിഷ്ണുവിനോട് എന്നെ വിളിക്കാൻ പറ.അനു ഫോൺ കട്ടാക്കി പോക്കറ്റിലിട്ടു. രണ്ടുപേരും പോലീസ് വേഷത്തിൽ ആണുള്ളത്.അത് മാറ്റിയാൽ അവന്ന് മനസ്സിലാവില്ലല്ലോ.. പിന്നെ മാസ്ക്കിടുന്നത് കൊണ്ട് പ്രത്യേകിച്ചും. പാത്തും പതുങ്ങിയും അവർ രണ്ടുപേരും ഒരുവിധത്തിൽ അവന്റെ പിന്നിൽ തന്നെയുണ്ട് .വിഷ്ണു വിളിച്ചപ്പോൾ അവർ നിൽക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു. വിഷ്ണു അവരുടെ അടുത്തെത്തി. വിഷ്ണുവിനോട് അവനെ നോക്കാൻ പറഞ്ഞു.രണ്ടു പേരും ഡ്രസ്സ് മാറി വന്നു. "വിഷ്ണു .. ഞങ്ങളുടെ കൂടെ നീയും വന്നോ." ആ ചെക്കൻ അതിനിടയിൽ ചില കടയിൽ കയറുന്നുണ്ട്. മൂന്നാളും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി. പിന്നെ അവൻ ഒരു വീട്ടിലെ ഗേറ്റ് തുറന്ന് അതിനകത്തേക്ക് കയറി .അനുവും അമലും വിഷ്ണുവും ഗേറ്റിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി. അവൻ ആ വീട്ടുകാരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷേ ഇവർക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല.പിന്നെ അവൻ തിരിച്ചു വന്നത് കുറച്ചു പച്ചക്കറികളും ആയിട്ടാണ്. അവൻ വേഗം അത്, കൊണ്ട് പോയി ഒരു കടയിൽ വിറ്റു.കിട്ടിയ കുറച്ചു പൈസയും കൊണ്ട് അവൻ നേരെ നടന്നത് മെഡിക്കൽ ഷോപ്പിലേക്ക്. പിന്നെയും അവർ അവനെ പിന്തുടർന്നുകൊണ്ടിരുന്നു. മൂന്നാൾക്കും വല്ലാത്ത ക്ഷീണം തോന്നി. ഉച്ച വെയിലിൻ ശക്തിയിൽ തളർന്നു കൊണ്ടിരുന്നു. അവസാനം അവര് അവന്റെ വീടിനു മുന്നിലെത്തി. അത്യാവശ്യം ഒരു നല്ല വീട് .പുറത്ത് ആരെയും കണ്ടില്ല. ആ ചെക്കൻ തന്നെ അവന്റെ കയ്യിലെ താക്കോല് കൊണ്ട് വീട് തുറന്നു ,അകത്തേക്ക് പോയി.അമൽ പോയി വേഗം കോളിംഗ് ബെല്ലടിച്ചു.ബെല്ല് കേട്ട് തുറക്കാൻ വന്നതും അവനായിരുന്നു. അവരെ കണ്ടതും അവൻ ആരാണെന്ന് മനസ്സിലായില്ല. "കയറിയിരിക്കൂ..നിങ്ങൾ ആരാണ്?" അവൻ ആശങ്ക പ്രകടിപ്പിച്ചു. പുഞ്ചിരിയോടെ അവർ അകത്തേക്ക് കയറി തങ്ങളാണെന്ന് വിശദീകരിച്ചു. പോലീസുകാർ ആണെന്നറിഞ്ഞപ്പോൾ അവൻ അല്പം പേടി തോന്നി.ഇവര് ഇതെന്തിനാ ഇങ്ങോട്ടേക്ക് വന്നത്..എന്നെ പൊക്കാനുള്ള പരിപാടിയാണോ. അവൻറെ പേടി അമലിന് ശരിക്കും മനസ്സിലായി. "നീപേടിക്കേണ്ട ഞങ്ങൾ നിന്നെക്കുറിച്ച് അറിയാൻ വന്നതാണ്.നിനക്ക് എന്താണ് നിനക്ക് വിഷമം? എന്തോ ഉണ്ട് എന്ന് ഞങ്ങൾക്കറിയാം. ഇനി കള്ളം പറയാൻ നിൽക്കേണ്ട." "നിങ്ങൾ ഇരിക്കൂ.. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ.." അവൻ വേഗം അകത്ത് പോയി മൂന്ന് ഗ്ലാസ് വെള്ളം കൊണ്ടുവന്നു. അവർക്ക് കൊടുക്കാൻ അവൻറെ കയ്യിൽ അത് മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഒരു ചായ ഉണ്ടാക്കാൻ അവന്റെ കയ്യിൽ ചായപ്പൊടി പോലും ഇല്ലായിരുന്നു.ആ കാര്യം അമലിന് ശരിക്കും മനസ്സിലായി. "അല്ലാ..വെറും പച്ചവെള്ളമേ ഉള്ളൂ.. കഷ്ടപ്പെട്ട് വെയിലും കൊണ്ട് ഇവിടം വരെ വന്നിട്ട്.." അനു അമലിന്റെ ചെവിയിൽ മെല്ലെ പറഞ്ഞു. "മിണ്ടാതിരിയെടാ കാര്യമറിയാതെ ഓരോന്ന് പറയാതെ." അമൽ ആ ചെക്കനെ നോക്കി,ഇരിക്കാൻ ആംഗ്യം കാണിച്ചു. അവനും അവർക്ക് അഭിമുഖമായി ഇരുന്നു. "നീ ഇവിടെ ഒറ്റയ്ക്കാണോ? ആരുമില്ലേ.?" അമൽ സംസാരിച്ചു തുടങ്ങി. ഇനി എല്ലാം അറിയണം. "ഉണ്ട് സാർ, എൻറെ അമ്മയും പിന്നെ മുത്തശ്ശനും.മുത്തശ്ശൻ കിടപ്പിലാണ്.ദേ ആ മുറിയിലാണ്.പിന്നെ അമ്മഅപ്പുറത്തെ ഒരു വലിയ വീട്ടിൽ പോയി." "അമ്മയെന്തിനാ ആ വീട്ടിലേക്ക് പോയത്?" അനുവിന്റെ ചോദ്യം കേട്ട് അവൻ തല താഴ്ത്തിയിരുന്നു.ഒന്നും മിണ്ടിയില്ല. "അല്ലാ.. നിങ്ങളെന്താ അവനോട് പേര് ചോദിക്കാത്തെ," വിഷ്ണു രണ്ടുപേരെയും നോക്കി ചോദിച്ചു. " അത് ശരിയാണല്ലോ..എന്താ നിന്റെ പേര്?" "കിരൺ"അവനുത്തരംനൽകി. "ഓകെ..കിരൺ..നീ എന്തുതായാലും എല്ലാം ഒന്ന് തെളിച്ച് പറയ്..ഞങ്ങ്ങ്ങൾ സോൾവാക്കിത്തരാമെന്നേ" "ഞാൻ പറയാം" കിരൺ പറയാൻ തുടങ്ങി. "അത്യാവശ്യം നല്ല രീതിയിൽ ആണ് ഞാൻ എൻറെ കുടുംബത്തെ നോക്കുന്നത്. അല്ലൽ അറിയാതെയാണ് ഈ വീട്ടിൽ ഞാനും അമ്മയും മുത്തശ്ശനും ജീവിച്ചത്.അച്ഛൻ ഈ അടുത്താണ് മരിച്ചത് ഒരു ആക്സിഡൻറ് ആയിരുന്നു കാരണം. അച്ഛൻ എടുത്ത വീടാണിത്.അച്ഛന്റെ മരണത്തിനു ശേഷം അമ്മയെ നോക്കേണ്ട ബാധ്യത എനിക്കായി.മുത്തശ്ശൻ ആദ്യം അച്ഛൻറെ ഏട്ടന്റെ കൂടെ ആയിരുന്നു. കിടപ്പിലായപ്പോൾ അവർ നോക്കാതെ ആയി.മുത്തച്ഛനെ ഞാൻ നോക്കിക്കോളാം എന്നേറ്റു. എനിക്ക് നല്ല ജോലിയൊക്കെ ഉണ്ട്. അത്യാവശ്യം നമുക്ക് ജീവിക്കാനുള്ള വരുമാനം അതിൽ നിന്ന് കിട്ടുന്നുണ്ട്.പക്ഷെ ഇപ്പോൾ ഫുൾ ലോക് ഡൗൺ ആയപ്പോൾ ഞാനാകെ തളർന്നുപോയി. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ ഒക്കെ തീർന്നു. ഇനി വാങ്ങാൻ എൻറെ കയ്യിൽ പണമില്ല.ഇന്ന് ഞാൻ അച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോയിരുന്നു. മരുന്നുവാങ്ങാൻ എൻറെ കയ്യിൽ പണമില്ല എന്ന് പറഞ്ഞപ്പോൾ അവരുടെ ഭാര്യ കുറച്ച് പച്ചക്കറി കൊണ്ട് തന്നു. ഇതുകൊണ്ട് എന്തെങ്കിലും ചെയ്യാൻ നോക്ക് എന്നും പറഞ്ഞു.പിന്നെ അവർ എന്നെ മൈൻഡ് ചെയ്യാതെ അകത്തുകയറി വാതിലടച്ചു. പച്ചക്കറികളൊക്കെ വിറ്റു. ആ പൈസയും പിന്നെ അതിൻറെ കൂടെ കൂട്ടാൻ കടം വാങ്ങിയ പൈസയും ഉണ്ടായിരുന്നു.അധികം കടം വാങ്ങാൻ ധൈര്യമില്ലാത്തത് കൊണ്ട് കുറച്ചേ വാങ്ങിയിരുന്നുള്ളൂ.. ചില കടക്കാരോട് ഒരു 50 രൂപ, അത്രമാത്രം. ഒരു ചെറിയ ഹോട്ടലിലായിരുന്നു എനിക്കുള്ളത്.ആ വരുമാനമാർഗം നിലച്ചത് കൊണ്ടാണ് ഞാൻ ഈ സ്ഥിതിയിൽ ആയത്." കിരൺ പറഞ്ഞു നിർത്തി. "അപ്പൊ നിന്റെ അമ്മ ആ വീട്ടിലേക്ക് പോയത് എന്തിനാ?" അനു ആ ചോദ്യം വീണ്ടും ആവർത്തിച്ചു. "ഒരു നേരത്തെ ഭക്ഷണം കിട്ടാനാണ് അമ്മ അവിടെ പോകുന്നത്. അവിടുത്തെ ജോലികളൊക്കെ ചെയ്താൽ രാത്രി കഴിക്കാൻ അവർ വല്ലതും തരും.അതാണ് ഈ വീട്ടിലെ ഏക ഭക്ഷണം മാർഗം." "ഓകെ..കിരൺ..താങ്ക്സ് ..എന്നാപ്പിന്നെ ഞങ്ങൾ ഇറങ്ങുന്നു." "ഓകെ..ബൈ അമലും അനുവും ഭയങ്കര തിരക്കിലാണ്.ഭക്ഷണസാധനങ്ങളൊക്കെ അരി പച്ചക്കറി തുടങ്ങിയ എല്ലാം കെട്ടി ഒരു ഗുഡ്സ് വണ്ടിയിൽ നിറയ്ക്കുകയാണ്. "ചേട്ടാ ..മിക്കവാറും അടുത്ത മാസം ആ നീർക്കോലി ചെക്കൻ ഉരുണ്ട് ബോൾ പോലെയാകും" അനു ഓരോന്ന് വണ്ടിയിൽ എടുത്തിടുന്നതിനിടെ പറയാൻ തുടങ്ങി. "ഓ..തുടങ്ങിയോ... നിൻറെ ചളി കേട്ട് ഈ വണ്ടി താനെ ഓടിപ്പോകും." അവർ രണ്ടുപേരും ചിരിച്ചു. "എന്നാപ്പിന്നെ വണ്ടിയെടുത്തോ... എല്ലാം റെഡിയായി" കിരൺ ഉമ്മറത്ത് ത്നന്നെ ഉണ്ടായിരുന്നു. പെട്ടെന്നൊരു ഗുഡ്സും അതിന്റെ ബേക്കിലായി ഒരു ബൈക്കും.ഒറ്റ നോട്ടത്തിൽ തന്നെ കിരണിന് ആളെ പിടികിട്ടി.അവൻ ഇരുന്നിടത്ത് നിന്നു എണീറ്റ്.അമലും അനുവും ബൈക്കിൽ നിന്നിറങ്ങി.ഗുഡ്സിലെ ഓരോ സാധനവും ഉമ്മറത്ത് വെച്ചു. കിരണിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ എല്ലാംഗുഡ്സിൽ നിന്നിറക്കിയ ശേഷം ഗുഡ്സിനെ പറഞ്ഞയച്ചു. കിരൺ അമലിനെ കെട്ടിപ്പിടിച്ചു. "ഹലോ മിസ്റ്റർ കിരണൂട്ടാ..ഞാനും ഈ പണിക്കൊക്കെ നിന്നിട്ടുണ്ട്. ഹഗ്ഗിംഗ് അവന്നേ പറ്റൂ." അനുവിന്റെ വർത്താനം കേട്ട്,കരയുന്ന കിരണിന് ചിരിവന്നു. "ആദ്യമായിട്ടാണ് ഇങ്ങനെ ചളിയടിക്കുന്ന പോലീസിനെ ഞാൻ കാണുന്നത്" കിരൺ പറഞ്ഞു. പിന്നെ ഒരുപാട് നേരം അവർ ചിരിയും കളിയുമായി അവിടെ നിന്നു.രാത്രി ഒരുപാട് നേരമായപ്പോൾ അനുവും അമലും വീട്ടിലേക്ക് മടങ്ങി. രണ്ടുപേരും അന്ന് ഭയങ്കര ഹാപ്പി ആയിരുന്നു.

ഷർഫിയ കെ
9 B ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ