ജി.എച്ച്.എസ്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
യോഗക്ലബ്ബ്
ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്.മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ് അതുല്യമാണ്.പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല. ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു. ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു.
നക്ഷത്ര നിരീക്ഷണ ക്ലബ്ബ്
നക്ഷത്ര ക്ലാസ്സും നക്ഷത്ര നിരീക്ഷണവും കുട്ടികളിൽ നിരീക്ഷണ പാടവം വളർത്തുന്നതിനും അന്വേഷണത്വര വർധിപ്പിക്കുന്നതിനുമായി സ്കൂൾ നക്ഷത്ര നിരീക്ഷണ ക്ലബ് പ്രവർത്തിക്കുന്നു. നക്ഷത്ര കൂട്ടങ്ങളെക്കുറിച്ച് അറിയുന്നതിനും അതിരില്ലാത്ത ആകാശത്തെ അടുത്തറിയാനും ഇത് അവസരമൊരുക്കുന്നു. LCD പ്രോജക്ടറുകളുടെ സഹായത്തിൽ ക്ലാസ്സുകൾക്ക ശേഷമാണ് ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള രാത്രി കാല നക്ഷത്ര നിരീക്ഷണം മാർസ് (MAARS)മലപ്പുറവുമായി സഹകരിച്ചാണ് സ്കൂളിൽ നക്ഷത്ര നിരീക്ഷണ ക്ലാസ്സുകൾ നടക്കുന്നത്. സയൻസ് ക്ലബ അംഗങ്ങൾക്ക് പുറമെ രക്ഷിതാക്കളും നിരീക്ഷണ ക്യാമ്പിലെത്തുന്നു. സി.പി.സുരേഷ് ബാബു, സുഭാഷ്, സുബ്രഹ്മണ്യൻ പാടുകാണി, സുരേഷ് വിളയിൽ, സി.സുബ്രഹ്മണ്യൻ, യു.പി.അബ്ദുൾ നാസർ, ടി.വി.കൃഷ്ണ പ്രകാശ് എന്നിവർ നേതൃത്വം നൽകിവരുന്നു.
വർക്ക് എക്സ്പീരിയൻസ് യൂനിറ്റ്
വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളുടെ വിജ്ഞാനവും കരവിരുതും വളർത്തിയെടുത്ത് ക്രിയാത്മക പ്രവർനങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുയും ഏതെങ്കിലും ഒരു തൊഴിൽ ചെയ്യുന്നതിനുവേണ്ട പ്രാഥമീക അറിവ് പകർന്നുകൊടുക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിലിന്റെ മഹാത്മ്യമത്തെപ്പറ്റി ബോധവാൻമാരാക്കി തൊഴിൽ ചെയ്യുന്നവരോട് ബഹുമാനമുളളവരായിരിക്കാൻ പരിശീലനം കൊടുക്കുകയും കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് എക്സ്പീരിയൻസ് യൂനിറ്റിന്റെ ലക്ഷ്യം. ഈ ലക്ഷ്യം മുൻനിർത്തിക്കോണ്ട് ഞങ്ങൾ സ്കൂൾ തല പ്രവർത്തി പരിചയമേളകൾ നടത്തി കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തുന്നു. അതിൽ മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാ - ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധീക വൈകാരിക വളർച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. തയ്യൽ പരിശീലനം, സോപ്പ് നിർമ്മാണം, പോക്ക് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി വരുന്നു.
റിസോഴ്സ് റൂമും ഫിസിയോ തെറാപ്പി സെൻററും
2011 മുതൽ സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റിസോഴ്സ് റൂമും ഫിസിയോ തെറാപ്പി സെൻററും പ്രവർത്തിച്ചു വരുന്നു. ഒരു ഫുൾ ടൈം അധ്യാപികയുടെ സേവനം ഇവിടെ ലഭ്യമാണ്. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ,ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവ കേന്ദ്രത്തിൽ ലഭ്യമാണ്.20llജൂലായ് 26ന്നു പി.കെ.ബഷീർ എം.എൽ.എയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രക്ഷിതാക്കളും സമീപ പ്രദേശങ്ങളിലുള്ളവരും കേന്ദ്രത്തിന്റെ സേവനം പ്രയോജനപെത്തുന്നു.യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 30 പേർക്ക് റിസോഴ്സ് റൂം പ്രയോജനപ്പെടുന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടന്നു വരുന്നു. ഐ.ഇ.ഡി. വിദ്യാഭ്യാസ ഡയറക്ടർ കേന്ദ്രം സന്ദർശിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും കേന്ദ്രം പ്രതീക്ഷയുടെ പുതുവെട്ടമാകുന്നു.
ഗൈഡൻസ് & കൗൺസിംഗ്
സ്കൂളിൽ കഴിഞ്ഞ 15 വർഷമായി ഗൈഡൻസ് കൗസിലിംഗ് കേന്ദ്രം നടന്നു വരുന്നു. കൗൺസിംഗ് അധ്യാപികയുടെ സേവനം ആഴ്ചയിൽ 5 ദിവസവും ഇവിടെ ലഭ്യമാണ്. 5 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികൾ കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. ക്ലാസ്സ് തലത്തിലുള്ള ബോധവത്ക്കരണവും നടന്നു വരുന്നു.2018ൽ ജൂലായിൽ കൗമാരക്കാർക്കായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി സർവെ നടന്നു വരുന്നു.കെ.ജി.ബിജൂലയാണ്കൗൺസിലിംഗ് അധ്യാപിക.കുട്ടികൾക്ക് പുറമെ രക്ഷിതാക്കളും കൗൺസിലിംഗ് കേന്ദ്രത്തിൽ എത്തുന്നു
ആരോഗ്യ ക്ലബ്ബ്
അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരോഗ്യ ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു.വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യുന്നു. നോഡൽ ടീച്ചേഴ്സും കുട്ടികളും ഒരുമിച്ചാണ് പ്രവർത്തനങ്ങൾ ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നു. ദിനാചരണങ്ങളോടൊപ്പം രണ്ടാഴ്ചയിൽ ഒരിക്കൽ പരിസര ശുചീകരണം നടത്തുന്നു. ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ ജെ പി എച്ച് എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം അയൺ ഫോളിക് ടാബ്ലെറ്റ് നൽകുന്നു. വർഷത്തിൽ രണ്ട് തവണ വിര നിവാരണ ഗുളികയും നൽകുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികൾക്ക് കൗമാര ആരോഗ്യ ക്ലാസ്സുകൾ ജെ പി എച്ച് എൻ നൽകുന്നു. പത്ത് മുതൽ പതിനേഴു വരെ വയസ്സുള്ള എല്ലാകുട്ടികൾക്കും റ്റി റ്റി കുത്തിവയ്പ്പുകൾ നടത്തുന്നു. ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കായി കൗമാര പോഷണക്ലാസ്സുകളും മെൻസ്ട്രൽ ഹൈജീൻ ക്ലാസ്സുകളും നടത്തുന്നു. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും കുട്ടികളോട് നിർദ്ദേശിച്ചു. ഈ വർഷത്തെ സ്കൂൾ ഹെൽത്ത് ക്ലബ് 20/6/2018 നു തുടക്കം കുറിച്ചു.25 കുട്ടികളാണ് ഹെൽത്ത് ക്ലബ്ബിൽ അംഗങ്ങളായുള്ളത്. ജൂൺ 26നു മയക്കുമരുന്ന് വിരുദ്ധ ദിനപരിപാടികൾക്ക്തുടക്കം കുറിച്ചു. എല്ലാ ബുധനാഴ്ചയും മീറ്റിംഗ് കൂടാൻ തീരുമാനിച്ചു.ജൂൺ 26നു മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി വന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ വേയ്സ്റ്റ് നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ആരോഗ്യ ക്ലബ്ബിൽ നിന്നും തിരഞ്ഞെടുത്തു. കൃത്യമായും കുട്ടികൾ അത് നിരീക്ഷിക്കുന്നു ബയോളജി അധ്യാപകനായ എൻ.ദിവാകരനാണ് ഹെൽത്ത് ക്ലബ് കൺവീനർ .ടി.എം.അനീസ ജോ. കൺവീനർ .
എലിപ്പനി ബോധവൽക്കരണം
കുട്ടികളുടെ ഹെൽത്ത് റെക്കോർസ്, പ്രതിരോധ പ്രവർത്തനങ്ങ ൾ, ഫോളിക്കാസിഡ് ഗുളിക, വിര നിർമാർജന ഗുളികവിതരണം തുടങ്ങിയവ ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്നു. 2018 ജൂൺ ആദ്യവാരം മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ്സ് സംഘടിപ്പിച്ചു.2018 സെപ്തംബർ 4ന് വ്യാപകമാവുന്ന എലിപ്പനിയെക്കുറിച്ച് ഹെൽത്ത് ഇൻസ്പക്ടർ വിമല ക്ലാസ്സെടുത്തു
ഇംഗ്ലീഷ് ക്ലബ്
ഭാഷകളുടെ അതിരുകൾക്കപ്പുറത്തേക്കുള്ള സർഗാത്മക വികസനത്തിന്റെ വ്യാപ്തി വർധിക്കുമ്പോൾ ഭാഷാക്ലബുകൾക്ക് പ്രാധാന്യം ഏറുന്നു.ഇംഗ്ലീഷ് ഭാഷയുടെ വൈജ്ഞാനികവും ആസ്വാദ്യകരവുമായ മേഖലകളിലേക്ക് സജീവമായി കടന്നുച്ചെല്ലുന്നു ഇംഗ്ലീഷ് ക്ലബ്ബ്. അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2018-19 ലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യമീറ്റിങ് നടന്നത് 2018 ജൂൺ 20 നാണ്. എല്ലാ ആഴ്ചയും ക്ലബ് മീറ്റിങ്ങ് നടത്താൻ തീരുമാനിച്ചു. സ്റ്റോറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം,റിലാക്സേഷൻ ടെക്നിക്, മോട്ടോ ഫോർ ദി വീക്ക്, ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, ടങ് ട്വിസ്റ്റേഴ്സ്, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, കോമൺ അൺഫെമിലിയർ ഇംഗ്ലീഷ് വേർഡ്സ്, ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു.
അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചാണ് രണ്ടാമത് ഇന്റർ ഡിസ്ട്രിക് തല ഇംഗ്ലീഷ് ഡിബേറ്റ് മത്സരം സംഘടിപ്പിച്ചത്.മലപ്പുറം കോഴിക്കോട് ജില്ലകളിലെ ഇരുപത്തിരണ്ട് കുട്ടികൾ പങ്കെടുത്തു. അരീക്കോട് സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളാണ് ഇതിന് നേതൃത്വം നൽകിയത്. അതുപോലെ തന്നെ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഇരുപത്തിനാല് സ്ക്കൂളിൽ നിന്നുള്ള നാൽപത്തിയെട്ടു കുട്ടികളെ പങ്കെടുപ്പിച്ച് ഈ വർഷവും മൂന്നാമത് എക്സലൻസ് മീറ്റ് സംഘടിപ്പിക്കുവാൻ കഴിഞ്ഞു.ഇത് ഒരു പ്രവർത്തനാധിഷ്ഠിത പരിപാടിയായിരുന്നു. ഇന്റർ ക്ലാസ് തല ഡിബേറ്റ്, പ്രസംഗ പരിശീലനം. പ്രസംഗ മത്സരം, ഇംഗ്ലീഷ് അസംബ്ലി എന്നിവയും നടത്തുന്നു.
ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ഡയറി എന്റ്രി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. ഈ വർഷം ഇംഗ്ലീഷ് ക്ലബിലെ കൂട്ടുകാർ ഏറ്റെടുത്ത ഒരു പുതിയ പ്രവർത്തനമാണ് മേക്ക് ഇംഗ്ലീഷ് അവർ ബെസ്റ്റ് ഫ്രണ്ട്. അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളിലും തിങ്കളാഴ്ച തോറും ഒരു ഫ്രണ്ടിലി ചാർട്ട് ഒട്ടിക്കുന്നു . ദിവസവും ഉച്ചയ്ക്ക് ക്ലബ് റപ്രസെന്റേറ്റീവ്സ് എല്ലാ ക്ലാസുകളിലും എത്തി കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യുകയും ഫ്രണ്ടിലി ചാർട്ടിലെ വേർഡ്സ്/സെന്റൻസ് വായിച്ചു പരിചയപ്പെടുത്തുന്നു
മലയാളം ക്ലബ്
സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് മലയാളം ക്ലബ് അംഗങ്ങൾ .പരിസ്ഥിതി ദിനം (ജൂൺ 5 ) (വയനാദിനം ജൂൺ 19 ,ലൈബ്രറി കൗൺസിലന്റെ വായനോത്സവം ക്വിസ്, സ്കൂൾ തല പ്രശ്നോത്തരി., ലൈബ്രറി പുസ്തക വിതരണം ,അമ്മക്കൂട്ട് പുസ്തക വിതരണ പദ്ധതി, പത്താം ക്ലാസ്സ് മലയാള പാഠഭാഗമായി പഠിക്കുന്ന കഥകളി, ചാക്യാർക്കൂത്ത് എന്നിവ കാണുന്നതിനായി കലാമണ്ഡലം സന്ദർശനം., ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പ് നിർമാണം, വയനാവാരത്തിൽ പുസ്തക പരിചയം, കവിതാ രചനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ, നാടൻ പാട്ടരങ്ങ്, ഓണാഘോഷ പരിപാടികൾ, ക്ലാസ്സ്തല പ്രശ്നോത്തരി ,ലൈബ്രറിക്ക് പിറന്നാൾ സമ്മാനം ,തുടങ്ങിയ പ്രവർത്തനങ്ങളും യു.പി.വിഭാഗത്തിൽ ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനായി മലയാളത്തിളക്കം 8 ക്ലാസ്സിൽ ശ്രദ്ധ 9 ക്ലാസ്സിൽ നവപ്രഭ, 10 ൽ പിന്നോക്കക്കാർക്കായി പ്രത്യേക പരിശീലന പരിപാടി, വിജയഭേരി, നൈറ്റ് ക്യാമ്പുകൾ എന്നിവ നടന്നു വരുന്നു.
കംപ്യൂട്ടർ ക്ലബ്ബ്
സ്കൂളിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഹൈസ്കൂളിൽ 15, യു.പി.യിൽ 12 കമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 16 ക്ലാസ്സുമുറികൾ ഹൈ - ടെക്ക് ആക്കി.മുറികൾ കൂടി ടൈൽ ചെയ്ത് സൗകര്യപ്പെടുത്തി വരുന്നു. ഇതിലേക്ക് 15 ലാപ്ടോപ്പുകൾ ഐ.ടി.@ സ്കൂളിൽ നിന്ന ലഭിച്ചിട്ടുണ്ട്.കൂടാതെ ഒരു മൾട്ടി മീഡിയ ക്ലാസ്സ് റൂം സ്കൂളിൽ പ്രവർത്തിക്കുന്നു. പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തിലാണ് ഹൈടെക്ക് ക്ലാസ്സുകൾ സെറ്റ് ചെയ്തിട്ടുള്ളത്.2017 ഹായ് കളിക്കൂട്ടം പരിശീലനം സ്കൂളിൽ വെച്ച് നടന്നു. 8, 9 ക്ലാസ്സിലെ 40 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.തുടർ പരിശീലനവും നടന്നു. അധ്യാപകരായ ഇ.സോമൻ, ശിഹാബുദ്ദീൻ, തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.
ഹിന്ദി ക്ലബ്
യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി ഹിന്ദി ക്ലബ് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന. പൊതുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരന്മാരുടെ ജന്മദിനാചരണങ്ങളും നടന്നു വരുന്നു. പോസ്റ്റർ രചന, ഹിന്ദി ക്വിസ്, പുസ്തകപരിചയം, ഹിന്ദി കാവ്യാലപൻ, എന്നിവയും നടക്കുന്ന .പി .സൗമിനി.ഇ.റംല, കെ.അബ്ദുള്ള നേതത്വം നൽകുന്നു
ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (CPG)
സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഗ്രൂപ്പാണ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്(CPG).യു.പി.ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 പേർ ഈ സേനയിൽ പ്രവർത്തിക്കുന്നു - കുട്ടികളെ കുട്ടികൾ തന്നെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ക്ലാസ്സ് മുറിയിലെ പ്രശ്നങ്ങൾ, പഠനവു ബോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികൾക്കിടയിലെ അനാരോഗ്യ പ്രവണതകൾ, ലഹരിമരുന്നുകളുടെ ഉപയോഗം, എന്നിവ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് സ്കൂൾ അച്ചടക്ക കമ്മിറ്റിക്ക് ഇവർ രഹസ്യമായി റിപ്പോർട്ട് ചെയ്യുന്ന. കൗൺസിലിംഗ് അധ്യാപികയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അംഗങ്ങൾ. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ചിട്ടയായ ജീവിതം ക്രമപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. സ്കൂൾ യൂണിഫോമിന് മുകളിൽ കാക്കി കോട്ട് അണിഞ്ഞാണ് അംഗങ്ങൾ സ്കൂളിൽ എത്തുന്നത്. ആഴ്ചയിൽ ഒരിക്കൽ റിവ്യൂ മീറ്റിംഗ് നടത്തും.2017-18 ൽ ആണ് സേന രൂപികരിച്ചത്.ഇ സോമൻ, കെ.പി.മുബശീർ, കെ.ജി.ബിജൂല എന്നീ അദ്ധ്യാപകരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്