ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ഉയിർത്തെഴുന്നേല്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉയിർത്തെഴുന്നേല്പ്



കെട്ടഴിഞ്ഞ കാർകൂന്തലാടിയുലച്ച്, ആർത്തിരമ്പി
കോപം ജ്വലിക്കും കണ്ണകളുമായി നീ
രാക്ഷസ രൂപം പൂണ്ടു.
രൗദ്രം പെയ്തിറങ്ങിയപ്പോഴും
സ്വന്തമായതെല്ലാം കവർന്നെടുത്തപ്പോഴും
കൈകൾ വിറച്ചില്ല, വാക്കുകൾ പതറിയില്ല
കൈകോർത്തന്യോന്യം താങ്ങായി നിന്നു നാം.
പരീക്ഷയെന്നോണം വീണ്ടും
സംഹാര താണ്ഡവമാടിയപ്പോഴും
തൊണ്ടയിടറിയില്ല, മിഴികൾ തുളുമ്പിയില്ല
ഒന്നായി, തണലായി നിന്നു നാം
ഇന്ന്, ആരും കാണാകൊലയാളിയെ
കെട്ടഴിച്ചു വിട്ടു നീ....
പകയോ, പ്രതികാര മോ, വീണ്ടും പരീക്ഷണമോ?
ഇത്തവണ അടിതെറ്റുന്നുവോ, താളമിടറുന്നുവോ?
ഇല്ല ,അതിജീവന പാഠം നാം മറന്നിട്ടില്ല
പഠിച്ചതൊന്നും മറക്കാറുമില്ല
ചേർത്തു പിടിക്കാൻ ഒരുപാടാളുണ്ടിവിടെ
ചേർന്നു നിൽക്കാൻ ഞങ്ങളും
കരുതൽ കൊണ്ട് കവചം തീർക്കാൻ മാലാഖമാരുണ്ട്
രക്ഷാവലയം കെട്ടിപ്പടുക്കാൻ കാക്കിപ്പടയും
ഉശിരോടെ അതിജീവിക്കും, വീണ്ടുമൊരു വെന്നിക്കൊടി പാറിക്കും
ഉയിർത്തെഴുന്നേൽപ്പിൻ കൊടി ......
 

കീർത്തന
9 എഫ് ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത