ജി.എച്ച്.എസ്‌. മുന്നാട്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആധുനിക കാലത്തെ വികസനത്തിനു പിന്നാലെ പായുന്ന മാനവസമൂഹത്തിൽ നിന്നും മറഞ്ഞു പോയ ഒന്നാണ് ശുചിത്വം.സ്വാർഥ മനസ്ഥരായ മനുഷ്യർ വീടും പരിസരവും ശുചിയാക്കാറുണ്ടെങ്കിലും പൊതുസ്ഥലങ്ങൾ എന്നും വൃത്തിഹീനം തന്നെ! സ്വന്തം സ്ഥലം വൃത്തിയാക്കി മാലിന്യങ്ങൾ റോഡരികുകളിലും മറ്റും തള്ളുമ്പോൾ വരാൻപോകുന്ന മഹാവിപത്തിനെപറ്റി നാം അറിയുന്നില്ല. ശുചിത്വം എന്നാൽ കേവലം വീടും പരിസരവും വൃത്തിയാക്കൽ മാത്രമല്ല വ്യക്തിശുചിത്വവും ഇതിൽ ഉൾപെടുന്നു. ഇത് പലപ്പോഴും നമ്മൾ പാലിക്കാതെ പോകുന്നു. വീട്ടിൽ നമ്മൾ ശുചിയായിരുന്നാലും നിരത്തിലെ മാലിന്യങ്ങൾ നമ്മെയും ബാധിക്കും. റോഡരികിൽ തള്ളപ്പെട്ട മാലിന്യങ്ങൾ തെരുവു നായ്ക്കളും മറ്റും കടിച്ച് പലസ്ഥലങ്ങളിൽ നിച്ഷേപിക്കും.ഇത് പലവിധ മാരക രോഗങ്ങൾക്ക് കാരണമാകും. മഴക്കാലത്താണെങ്കിൽ രോഗ സാധ്യത ഇരട്ടിക്കും.പ്ലാസ്റ്റിക് കവറുകളും വെള്ളം കെട്ടിനിൽക്കുന്നതിനും കൊതുക് പെരുകുന്നതിനും ഡെങ്കിപ്പനി, മലേറിയ, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചാവ്യാധികൾ ഉണ്ടാവുന്നതിനും കാരണമാകും. അതിനാൽ, ശുചിത്വം നമ്മുടെ ജീവിതശൈലിയിൽ വരുത്തിയേ മതിയാകൂ. വീടും പരിസരവും മാത്രമല്ല നാടും പരിസരവും ശുചിയാക്കണം. ഇതിനായി എല്ലാവരും കൈകോർത്തുനിൽക്കണം. രോഗങ്ങൾ ഇല്ലാത്ത ഒരു നാടിനുവേണ്ടി നാം മുന്നിട്ടിറങ്ങണം. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കാതെ ശരിയായ രീതിയിൽ സംസ്കരിക്കാൻ നാം ശീലിക്കണം. പൊതുസ്ഥലങ്ങൾ കൂടി വൃത്തിയാക്കുക വഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാം.

അനന്യ.പി / ANANYA.P
9 B ജി.എച്ച്.എസ്‌. മുന്നാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം