ജി.എച്ച്.എസ്. കൊളത്തൂർ/പരിസ്ഥിതി ക്ലബ്ബ്/2025-26
ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വൈവിധ്യപൂർണ്ണമായ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യവും ആവശ്യകതയും വ്യക്തമാക്കുന്ന പരിസ്ഥിതി ദിന സന്ദേശം ബഹുമാനപ്പെട്ട ഹെഡ്മിസ്റ്റേഴ്സ് സുബൈദ ടീച്ചർ കുട്ടികൾക്ക് നൽകി. പരിസ്ഥിതി സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഓരോ കുട്ടികളും പ്രതിജ്ഞ ചെയ്തു. ക്ലാസ് തല ക്വിസ് മത്സരവും ക്ലാസ് തലത്തിലെ വിജയികളെ ഉൾപ്പെടുത്തിയുള്ള സ്കൂൾതല മെഗാ ക്വിസ് മത്സരവും സംഘടിപ്പിച്ചു. എൽ പി, യു പി, ഹൈസ്കൂൾ കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന സംരക്ഷണ പോസ്റ്ററുകളുടെ പ്രദർശനവും സംഘടിപ്പിച്ചു. വൈവിധ്യപൂർണ്ണമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന നൂറുകണക്കിന് പോസ്റ്ററുകൾ കുട്ടികൾക്ക് പുതിയൊരനുഭവമായി.
ജൂൺ 23 പരിസ്ഥിതി ക്ലബ്ബ് രൂപീകരണം.
വിവിധ ക്ലാസുകളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾപ്പെടുത്തി പരിസ്ഥിതി ക്ലബ് രൂപീകരിച്ചു. 2025 ജൂൺ 23 ന് ഉച്ചയ്ക്ക് സ്കൂൾ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പ്രതിനിധികൾ പങ്കെടുത്തു. ഒരു വർഷക്കാലത്തെ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ, ആലോചനകൾ യോഗത്തിൽ ഉണ്ടായി. ഒൻപത് ബിയിലെ അഭിനവ് കൃഷ്ണനെ കൺവീനറായും ശ്രാവണി (8C), ശ്രീജിത്ത് (7C) എന്നിവരെ ജോയിൻ കൺവീനറായും തിരഞ്ഞെടുത്തു. പരിസ്ഥിതി ക്ലബ്ബിന്റെ ചാർജുള്ള അബ്ദുൾ റഹ്മാൻ മാഷ്, ഇന്ദിര ടീച്ചർ, രഞ്ജിത്ത് മാഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.