ജി.എച്ച്.എസ്‌. കൊളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ശുചിത്വം

'ശുചിത്വം' അത് ഉണ്ടായിരിക്കണം എന്ന് പറയേണ്ട വാക്ക് മാത്രമല്ല. വാക്കിലൂടെ യാഥാർത്യമാക്കേണ്ട പ്രവർത്തിയാണ്. ഒരു വീട്ടുമുറ്റത്തെ ശുചിത്വം കൊണ്ടും ശുചിത്വമില്ലായിമ കൊണ്ടും വിലയിരുത്തപ്പെടാം. അത് എങ്ങെനെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ശുചിത്വമുള്ളവീടും ശുചിയായ പരിസരവും ശുദ്ധമായ ശരീരവും ഒരുക്കേണ്ടത് നമ്മളാണ്. ശുചിത്വം ചിന്തയിലുദിക്കണം ആ ചിന്ത ശീലമായി മാറണം ആ ശീലം സ്വഭാവമായി മാറണം അങ്ങനെ ആ സ്വഭാവം മികച്ച വ്യക്തിത്വം നൽകുന്നു. ശുചിത്വമില്ലായിമ കൊണ്ട് ശ്രദ്ധ പിടിച്ചുന്നതാകരുത് നമ്മളും നമ്മുടെ വീടും പരിസരവും. ആളനക്കമില്ലാത്ത വീടും ആയിരങ്ങൾ നടന്നു പോകുന്ന പാതയും ഒരു പോലെ ശുചിയായിരിക്കണം. നല്ല ആരോഗ്യത്തിന്, നല്ല വ്യക്തിത്വത്തിന് ശുചിത്വം ഒരു പാഠമായി കരുതണം. കരുതലിന്റ ജീവിതം രോഗത്തെ അകറ്റി നിർത്തും

വന്ദന പി
9 A GHS KOLATHUR
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം