ജി.എച്ച്.എസ്സ്.കുമരപുരം/12-13 വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ
ജി. എച്ച്.എസ്സ്. എസ്സ്. കുമരപുരം.
പ്രവേശനോത്സവം 2012(04/06/2012)
30-05-2012-നു് സ്കൂളിൽ ചേർന്ന P.T.A എക്സിക്യൂട്ടീവു് കമ്മിറ്റിയിൽ നവാഗതരെ ആഘോഷത്തോടെ
സ്വീകരിക്കുവാൻ തീരുമാനമെടുത്തു.
സ്കൂൾ തുറന്ന ദിവസം ചേർന്ന വിപുലമായ അസ്സംബ്ലിയിൽ പുത്തൻ കൂട്ടരെ വിദ്യാർത്ഥികൾ സ്വാഗത
ഗാനത്തോടെ സ്വീകരിച്ചു.
P.T.A പ്രസിഡന്റു്,വാർഡു് കൗൺസിലർ എന്നിവർ കുട്ടികളെ സ്വാഗതം
ചെയ്തു കൊണ്ടു സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പലും H.M-ഉം മുതിർന്ന വിദ്യാർത്ഥികളും നവാഗതർക്കു
ലഡു വിതരണം ചെയ്തു.
രക്ഷിതാക്കളും പങ്കെടുത്ത അസ്സംബ്ലിയിൽ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം-
സ്നേഹസ്പർശം- സ്കൂളിലെ കായികാദ്ധ്യാപകൻ വായിച്ചു.
ലോക പരിസ്ഥിതി ദിനം 2012(5/6/2012)
സ്കൂൾ മുറ്റത്തു് കണിക്കൊന്ന നട്ടുകൊണ്ടു് ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഹെഡ്മിസ്ട്രസ്സു്
ഉദ്ഘാടനം ചെയ്തു.
തുടർന്നു് ക്ലബ്ബു് കൺവീനറും അംഗങ്ങളും ചേർന്നു് സ്കൂൾ പരിസരത്തു് നെല്ലി,മഹാഗണി,ഇലഞ്ഞി തുടങ്ങിയ വൃക്ഷത്തൈകൾ നട്ടു.
മൾട്ടി മീഡിയ ഹാളിൽ ചേർന്ന യോഗത്തിൽ കെ.കെ.സാജു,വി.ജി.എസ്സു് നായർ,പി.പി.രമേശ്,ബീന ടീച്ചർ
എന്നിവർ സംസാരിച്ചു.
പരിസഥിതി ബോധവൽക്കരണ ക്ലാസ്സു് നടന്നു.അന്നേദിവസം തന്നെ കുട്ടികൾക്കായി
ചിത്രരചന,കഥ,കവിതാരചന മത്സരങ്ങൾ നടത്തി.വൃക്ഷത്തൈ വിതരണവും നടന്നു.
ലോക മയക്കുമരുന്നു് വിരുദ്ധ ദിനം പുകയില വിരുദ്ധദിനം(26/06/2012)
ലഹരി വിരുദ്ധ ദിനത്തിൽ ജൂൺ 26-നു് സ്കൂളിൽ ചേർന്ന അസ്സംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ
എടുത്തു.
ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ശ്രീകുമാരി,നേച്ചർ ക്ലബ്ബ് കൺവീനർ ശ്രീ.കെ.കെ.സാജു എന്നിവർ
ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.
പരിസ്ഥിതി ദിനാഘോഷ മത്സരങ്ങളിലെ വിജയികൾക്കു്
സമ്മാനങ്ങൾ നൽകി.ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന മാരകരോഗങ്ങളെക്കുറിച്ചുള്ള
ഫോട്ടോപ്രദർശനം നടത്തി.
രക്ത ഗ്രൂപ്പു് നിർണ്ണയ ക്യാമ്പു്(JULY 7)
ജൂലൈ 7-തീയതി 8,9,10ക്ലാസ്സുകളിലെ കുട്ടികൾക്കായി സ്കൂളിൽ രക്ത ഗ്രൂപ്പു നിർണ്ണയ ക്യാമ്പു നടത്തി.
ഹെഡ്മിസ്ട്രസ്സ് ശ്രീകുമാരി ടീച്ചർ ക്യാമ്പു് ഉദ്ഘാടനം ചെയ്തു
സുരേന്ദ്രൻ മാഷ്,സാജു മാഷ്,ശ്രീമതി ജീന,
ശ്രീ.മോഹൻദാസു് എന്നിവർ ക്യാമ്പിനു് നേതൃത്വം നൽകി.സ്കൂൾ നേച്ചർ ക്ലബ്ബാണു് പരിപാടി സംഘടിപ്പിച്ചതു്.
ലോക ജനസംഖ്യാദിനം(JULY 11)
ദിനാചരണവുമായി ബന്ധപ്പെട്ടു് സ്കൂളിൽ പ്രസംഗ മത്സരം നടത്തി.
മത്സരത്തിൽ 9 A യിലെ അഭിനവ് T.V ഒന്നാം സ്ഥാനം നേടി.
(21/07/2012)
P.T.A.ജനറൽ ബോഡി യോഗം.
ജൂലൈ 21-നു് ഈ വർഷത്തെ പൊതുയോഗവും,പുതിയ ഭാരവാഹികളുടെ
തെരഞ്ഞെടുപ്പും നടത്തി.
പി.ടി. എ. പ്രസിഡന്റായി എ.രാജനേയും വൈസ് പ്രസിഡന്റായി നിത്യാനന്ദനേയും ,മദർ പി.ടി.എ.പ്രസിഡന്റായി ലത ടീച്ചറേയും
തെരഞ്ഞെടുത്തു.
ശോഭന കെ,ദീപാ റാണി,ഗേപകുമാർ,ഗോപൈലകൃഷേണൻ,മാധവൻ,സിന്ധു,പരമേശ്വരൻ എന്നിവരാണു്
മറ്റു P.T.A.ഭാരവാഹികൾ.
സ്ലൈഡ് പ്രസന്റേഷൻ.
P.T.A ജനറൽ ബോഡിയിലവതരിപ്പിച്ച സ്ലൈഡ് ഷോ എല്ലാവരുടേയും
ശ്രദ്ധ പിടിച്ചു പറ്റി. കഴിഞ്ഞ വർഷത്തെ S.S.L.C വിദ്യാർത്ഥി
കൾക്കായി സ്കൂളിൽ നടത്തിയ സ്പെഷ്യൽ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.തുടർന്നു ഈ വർഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു കാഴ്ച സ്ലൈഡിലവതരിപ്പിച്ചു ഇതും
ഏറെ ശ്രദ്ധിക്കപ്പെട്ടു.
അവാർഡു ദാനം.
കഴിഞ്ഞ വർഷത്തെ S.S.L.C,ഹയർ സെക്കണ്ടറി പരീക്ഷകളിൽ
ഏറ്റവും ഉയർന്ന മാർക്കു വാങ്ങി സ്കൂളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾ P.T.A ജനറൽ ബോഡിയിൽ വച്ചു വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ നൽകി.
ഹിരോഷിമാ ദിനം (aug 6)
സ്കൂളിൽ അസ്സംബ്ലി ചേർന്നു. സോഷ്യൽ ക്ലബ്ബ് കൺവീനർ പ്രസംഗിച്ചു. വിവിധ മത്സരങ്ങൾ നടത്തി.
ഹിരോഷിമാ പ്രശ്നോത്തരിയിൽ ശിവസുബ്രഹ്മണ്യൻ (9A) ഒന്നാം സ്ഥാനത്തെത്തി
അടിക്കുറിപ്പു
മത്സരത്തിൽ 8 C-യിലെ രഞ്ജിഷ സമ്മാനാർഹയായി.
ആഗസ്തു് 9 നാഗസാക്കി ദിനം
സ്കൂളിൽ നടത്തിയ പ്രത്യേക അസ്സംബ്ലിയിൽ 8 C യിലെ വിദ്യാർത്ഥിനി രഞ്ജിഷ നടത്തിയ സമാധാന
സന്ദേശമടങ്ങിയ പ്രസംഗം ഗംഭീരമായി
.തുടർന്നു് REDCROSS പ്രതിനിധികൾ സ്കൂൾ മുറ്റത്തു് ഗാർഡൻ
നിർമ്മിച്ചു.
സ്വാതന്ത്ര്യ ദിനം (AUG 15)
സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
സ്വാതന്ത്ര്യ സമര ചരിത്രവുമായി
ബന്ധപ്പെട്ട ക്വിസ്, ദേശ ഭക്തി ഗാനങ്ങൾ,വിദ്യാർത്ഥികളുടെ പ്രഭാഷണങ്ങൾ എന്നിവ ആഘോഷത്തിന്റെ
ഭാഗമായി നടത്തി.
വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ പതാക ഉയർത്തി
HM ശ്രീകുമാരി ടീച്ചർ,പ്രിൻസിപ്പാൾ
CS മണി,പി.ടി.എ പ്രസിഡന്റ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സംബന്ധിച്ച പാലക്കാടു് റോട്ടറി ക്ലബ്ബ് ഭാരവാഹികൾ കഴിഞ്ഞ വർഷത്തെ SSLC,+1,+2
പരീക്ഷകളിൽ മികച്ച വിജയം നേടിയ സ്കൂളിലെ പ്രതിഭകൾക്കു് പുരസ്കാരങ്ങളും,കാഷ് അവാർഡും വിതരണം
ചെയ്തു.
കുട്ടികൾക്കു് മധുര പലഹാരങ്ങൾ നൽകി.
ഓണം-2012
പൂക്കളമത്സരത്തിനു ശേഷം പായസ വിതരണവും തുടർന്ന് വടംവലി മത്സരവും നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
FREE SOFTWARE DAY CELEBRATION(Sep.15)
ദിനാചരണത്തോടനുദന്ധിച്ചു് വിവിധ പരിപാടികൾ നടത്തി.,
IT ക്ലബ്ബ സംഘടിപ്പിച്ച ആഘോഷം HM ഉദ്ഘാടനം ചെയ്തു
താഴെപ്പറയുന്ന പരിപാടികൾ ആഘോഷത്തിനു്
കൊഴുപ്പേകി.
പ്രബന്ധ വായന
CD പ്രദർശനം
ചിത്രപ്രദർശനം
പ്രതിജ്ഞ
ക്വിസ് മത്സരം
ക്വിസ് മത്സരത്തിൽ ഹരിഹരൻ CS,ഗോകുൽ B എന്നിവർ സമ്മാനാർഹരായി.
ALSO SEE THIS IN YOU TUBE THROUGH THE LINK SOFTWARE DAY CELEBRATIONS
കുട്ടികളോടൊപ്പം
കുട്ടികളെ അവരുടെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം കാണാനും അവരുടെ പ്രയാസങ്ങളും,ആവശ്യങ്ങളും
ചോദിച്ചറിയാനും അദ്ധ്യാപകർ നടത്തിയ ഒരു അനുബന്ധ പ്രവർത്തനമായിരുന്നു ഗൃഹ സന്ദർശനം.
അഞ്ചോ,ആറോ അദ്ധ്യാപകർ അടങ്ങുന്ന ചെറിയ സംഘങ്ങൾ പത്താം തരത്തിലെ മുഴുവൻ കുട്ടികളുടേയും
വീടുകളിലെത്തി
. പ്രാദേശിക പഠന കേന്ദ്രങ്ങൾ ഒരുക്കുന്നതിനും സ്കൂളിനു പുറത്തു പി.ടി.എ യോഗങ്ങൾ
ചേരുന്നതിനും ഈ പരിപാടിയിലൂടെ തീരുമാനങ്ങളുണ്ടായി.
കുട്ടികളുടെ ആഹ്ലാദ പൂർണ്ണമായ സഹകരണം തുടർ പ്രവർത്തനങ്ങൾക്കു പ്രചോദനമായി.
സ്കൂൾ പാർലമെന്റ് രൂപീകരണവും യോഗവും.
സെപ്തംബർ 27-നു് സ്കൂൾ പാർലമെന്റിലേക്കുള്ള ക്ലാസ്സ് ലീഡർ തെരഞ്ഞെടുപ്പു് നടത്തി.
28-നു് പാർലമെണ്ടി
ലേക്കുള്ള തെരഞ്ഞെടുപ്പും നടത്തി പാർലമെണ്ടും രൂപീകരിച്ചു.
പാർലമെണ്ടിന്റെ ആദ്യ യോഗം ഒക്ടോബർ
1-നു് സ്കൂളിൽ ചേർന്നു.
സ്കൂൾ കലോത്സവം മെച്ചപ്പെടുത്തുവാനും ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള
ശുചീകരണ വാരാചരണം വിജയകരമായി നടത്തുവാനും യോഗത്തിൽ ധാരണയായി.
ഗാന്ധി ജയന്തി വാരാഘോഷം
ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ചു് സ്കൂൾ റെഡ് ക്രോസ്സ് യൂണിറ്റിന്റേയും
പരിസ്ഥിതി ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ 3-10-2012-നു് സ്കൂൾ ഗാർഡൻ ശുചീകരിച്ചു.
അന്നേ ദിവസം സ്കൂൾ ചരിത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചരിത്ര ക്വിസ് നടത്തി.
9.B-യിലെ വിദ്യാർത്ഥിനി പ്രീത.F ഒന്നാം സ്ഥാനവും 10.B-യിലെ രാഹുൽ.Rരണ്ടാം സ്ഥാനവും നേടി.