പ്രവേശനോത്സവം - പാഠം ഒന്ന് പുതുയുഗ വിദ്യാലയം

ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിങ്കൾ 10 മണിക്ക് കോഴിക്കോട് ജില്ലാപഞ്ചായത്ത് മെമ്പർ രാധിക ചിറയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്‍മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , പഞ്ചായത്ത് മെമ്പർ എന്നിവർ ആശംസകൾ നേർന്നു. എക്സൈസ് ഓഫീസർ ശ്രീ. ലിജേഷ് ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നടത്തി. വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
പരിസ്ഥിതിദിനാഘോഷം

ജൂൺ 5 ലോകപരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ മഹേഷ്മാഷ് വൃക്ഷത്തൈ നട്ടു. ഹരിതക്ലബ് അംഗങ്ങൾ പരിസ്ഥിതിദിന സന്ദേശം വായിച്ചു. പരിസ്ഥിതിദിനറാലി, പരിസ്ഥിതിദിനക്വിസ്സ്, ചിത്രരചനമത്സരം(യുപി), ഡിജിറ്റൽ പോസ്റ്റർനിർമാണമൽസരം (ഹൈസ്കൂൾ), പരിസ്ഥിതിദിനറാലി എന്നിവ നടത്തി.

ക്വിസ്സ്മൽസരവിജയികൾ

 
ഹൈസ്കൂൾതലം

യുപിതലം- സായ് ലക്ഷ്മി, ഹേമന്ദ് കൃഷ്ണ, ഹിലൻ, സായന്ത്

ഹൈസ്കൂൾതലം-

1. നിയുക്ത ലക്ഷ്മി - 8ജി, 2. അൻവിയ ജെഎസ് - 9ബി, 3. നക്ഷത്രരാജ് - 8എ