ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു 2021 22 അധ്യയനവർഷത്തെ ക്ലബ്ബ് കൺവീനർ ആയി ഷീബ ടീച്ചർ സെക്രട്ടറിയായി 9 ഡി യിലെ തരുൺകൃഷ്ണയെയും തിരഞ്ഞെടുക്കുകയുണ്ടായി 50 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരിച്ചിരിക്കുന്നത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഈ വർഷം ദിനാചരണങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കുകയുണ്ടായി

ക്വിറ്റിന്ത്യാ ദിനം

ആഗസ്റ്റ് 9 കിറ്റ് ഇന്ത്യ ദിനത്തിൽ കിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയ നേതാക്കളെ അനുസ്മരിച്ചു ഗാന്ധിജി നെഹ്റു അരുണ ആസിഫലി ജയപ്രകാശ് നാരായണൻ നേതാക്കളെ സ്വാതി സുഗന്ധദ്രവ്യം കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചു സമരത്തെക്കുറിച്ച് ഒരു ഡോക്യുമെൻററി പ്രദർശനം നടത്തുകയുണ്ടായി

സ്വാതന്ത്ര്യ ദിനാചരണം

സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവവുമായി ബന്ധപ്പെട്ട വിപുലമായ പരിപാടികളോടെ കൂടിയാണ് സ്വാതന്ത്ര്യ ദിനം ആചരിച്ചത് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ദേശഭക്തിഗാന മത്സരം പ്രസംഗ മത്സരം വീഡിയോ അവതരണം മത്സരം എന്നിവ യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി സംഘടിപ്പിച്ചു

ഗാന്ധിജയന്തി

യുപി വിഭാഗം കുട്ടികൾക്കായി ഫാൻസി ഡ്രസ് മത്സരം സംഘടിപ്പിച്ചു ഗാന്ധിജിയെ കുറിച്ചുള്ള വീഡിയോ അവതരണം ഡിജിറ്റൽ ഗാന്ധി പതിപ്പ് എന്നീ ഇനങ്ങളുടെ മത്സരം സംഘടിപ്പിച്ചു എല്ലാവിഭാഗം കുട്ടികളെ ഉൾപ്പെടുത്തി ചർച്ച നിർമ്മാണം സംഘടിപ്പിച്ചു വിദ്യാർത്ഥികൾ ചർച്ച നിർമ്മിച്ച പ്രദർശിപ്പിച്ചു യുപി ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേകമായ ഗാന്ധി ക്വിസ് മത്സരം നടത്തുകയുണ്ടായി

ശിശു ദിനാചരണം

നവംബർ 14 ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ ദിനത്തിൽ യുപി വിഭാഗം കുട്ടികൾക്കായി നെഹ്റുവിൻറെ ഫാൻസിഡ്രസ്സ് ചാച്ചാജിതൊപ്പി നിർമ്മാണം ചിത്രരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ശിശുദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

ലോക ജനസംഖ്യാ ദിനാചരണം

ജൂലൈ 11 ലോക ജനസംഖ്യാ ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു പോസ്റ്റർ രചന ഉപന്യാസ രചന പ്രസംഗം ഗ്രാഫിക് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു ഉണ്ടായി

ഹിരോഷിമ നാഗസാക്കി ദിനാചരണം

ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായുള്ള വിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തുകയുണ്ടായി എല്ലാ വിഭാഗം കുട്ടികൾക്കുമായി സുഡോക്കോ നിർമ്മാണം നടത്തുകയുണ്ടായി വീഡിയോ തരണം കഥാകഥനം എന്നിവ കുട്ടികൾ അവതരിപ്പിച്ചു