ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണ ബാധിച്ച അവധിക്കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ബാധിച്ച അവധിക്കാലം.

24/4/2020
വെള്ളി
ഇന്നത്തെ ദിവസം വളരെ രസകരമായിരുന്നു ഇന്ന് എല്ലാരുംകൂടി തിരക്കിട്ട പണിയായിരുന്നു. മുന്നു ചേച്ചിയും കുടു ചേച്ചിയും അച്ചനും അമ്മേം കുഞ്ഞാറ്റയും ( വല്യേച്ചിയുടെ മകൾ ) എല്ലാരും ഉള്ളത് കൊണ്ട് സമയംപോകുന്നത് അറിയുന്നില്ല.. ആദ്യം ഒക്കേ ഒരു മടുപ്പ് ഉണ്ടായിരുന്നു എങ്കിലും ഇപ്പൊ ഈ അവധികാലം രസകരമായ രീതിയിൽ ഞാൻ ചിലവഴിക്കുന്നു.. എല്ലാരുടെയും ഒപ്പം കളിച്ചും ബുക്ക്‌ വായിച്ചും ചേച്ചിമാരുടെ പാചക പരീക്ഷണത്തിന് വിധേയയമായും കുഞ്ഞാറ്റയുടെ ഒപ്പം കളിച്ചും ഓക്കേ ഇങ്ങനെ ദിവസങ്ങൾ പോകുന്നു... ഒപ്പം മറ്റുള്ളവരുടെ സങ്കടങ്ങളിലും പങ്കാളി ആവുന്നു. ഇവിടെ എല്ലാവരും കളിച്ചും ചിരിച്ചും വിധത്തിലും തരത്തിലും ഭക്ഷണം പാകം ചെയുമ്പോളും ഞാൻ ഓർക്കുകയാണ് ഒരുനേരത്ത ഭക്ഷണം ലഭിക്കാത്തവരുടെ അവസ്ഥ. ഈ കൊറോണകാലം നമ്മൾ അതിജീവിക്കും കഴിഞ പ്രളയം അതിജീവിച്ചതുപോലെ...ഇതും നമ്മൾ മറികടക്കും. ഈ കൊറോണ എന്നാ മഹാവ്യാധിക്ക് എത്രയും പെട്ടെന്ന് മരുന്നുകണ്ടുപിടിക്കണം എന്നാണ് എന്റെ പ്രാർത്ഥന.....

എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു മേമ വന്നിട്ടു കറങ്ങാൻ പോകണം. പോകേണ്ട സ്ഥലങ്ങൾ ഒക്കെ കണ്ടുപിടിച്ചു വെച്ചു. ഹും.... ഇനി പറഞ്ഞിട്ട് കാര്യം ഇല്ല... മേമ വാങ്ങിച്ചു വെച്ച സാധനങ്ങൾ, തുണികൾ ഒക്കെ ചെറുതായി പോകും എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം. ഈ കൊറോണയ്ക്ക് വരാൻ കണ്ട ഒരു സമയം ..

ഇന്ന് ഒരുപാടു പണികൾ ഉണ്ടായിരുന്നു വീട് വൃത്തിയാക്കൽ.. ചെടിക്ക് വെള്ളം ഒഴിക്കൽ. അങ്ങനെ ഒരുപാടു ഉണ്ടായിരുന്നു. ഇനി നാളേം ഉണ്ട് പണികൾ ചെയ്യാൻ പോപ്പി ( എൻ്റെ നായക്കുട്ടി)യെ കുളിപ്പിക്കണം. അങ്ങനെ ഒരുപാട് ഉണ്ട് .. ഇങ്ങനെ ഓരോ ദിവസവും തള്ളി നീക്കുന്നു....

ഒരു ശുഭ പ്രതീക്ഷയോടെ....

പുതിയ പുലരിയെ കാത്ത്....

കീർത്തന.പി.എസ്.
5 D ജി.എച്ച്.എസ്.എസ്. പെരുങ്ങോട്ടുകുറിശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം