ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/പരിസ്ഥിതിയെ ഇഷ്ടപ്പെടുന്ന കുട്ടി
പരിസ്ഥിതിയെ ഇഷ്ടപ്പെടുന്ന കുട്ടി
അവന്റെ പേര് അപ്പു എന്നായിരുന്നു. അവൻ ഫോണിന്റെയും ടിവിയുടെയും ലോകത്ത് ആയിരുന്നു. പരിസ്ഥിതിയുടെ കാഴ്ചകളും സൗന്ദര്യവും ആസ്വദിക്കാൻ ഒരു താല്പര്യവും ഇല്ലാത്ത ഒരു മനസ്സായിരുന്നു അവന്റേത്. നദിയുടെ കളകളാരവം കിളിയുടെ മധുര തേന്മൊഴി ഇതെല്ലാം പറഞ്ഞു കേട്ട അറിവ് മാത്രമേ അവനുള്ളു. നേരിട്ട് ആസ്വദിക്കാൻ അവന് ഒരു താല്പര്യവും ഇല്ലായിരുന്നു. അങ്ങനെ നിരന്തരം ഫോണും ടിവിയും കണ്ട് കണ്ട് അവന്റെ കണ്ണിന് വളരെ പ്രശ്നമാകാൻ തുടങ്ങി. അമ്മ എന്നും പറയും മോനെ നീ ഫോൺ അവിടെ വെച്ച് കുറച്ചു നേരമെങ്കിലും മുറ്റത്തിറങ്ങി കാഴ്ച്ചകൾ കണ്ടിരിക്കാൻ. അവൻ അതൊന്നും കാര്യഗൗരവത്തിൽ എടുക്കാറില്ലായിരുന്നു. ഒരു ദിവസം അവന് അസഹനീയമായ കണ്ണിന് വേദന എടുക്കാൻ തുടങ്ങി. അമ്മ അവനെയും കൊണ്ട് ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. ഡോക്ടർ പറഞ്ഞു :നിനക്ക് കണ്ണിന്റെ കാഴ്ച കുറയുന്നതിന്റെ ഭാഗമായാണ് വേദന എടുത്തത്. എപ്പോഴും ഫോണിൽ നോക്കിയതിന്റെ ഫലമായാണ് ഇത് വന്നത്. മോനെ നീ ഇനിയെങ്കിലും നമ്മുടെ ഭൂമിയുടെ വൈവിധ്യമാർന്ന പരിസ്ഥിതി സൗന്ദര്യം ആസ്വദിച്ചു ജീവിക്കുക. അന്നു മുതൽ അവൻ പരിസ്ഥിതി സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി. ഫോണിലെ മായക്കാഴ്ചകളല്ല മറിച്ച് നാം വസിക്കുന്ന ഭൂമിയുടെ സൗന്ദര്യമാണ് വലുതെന്ന് അവന് മനസ്സലായി.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ