ഈ ഉണക്കമീനിത്ര രുചിയെന്നറിഞ്ഞത്
പച്ചമീൻ കിട്ടാത്ത കാലത്തിലല്ലോ
ചക്കക്കുരുവിൽ മഹത്വമറിഞ്ഞത്
പച്ചക്കറിക്ക് തീവിലയായതിലല്ലോ
കുറിയരി കഞ്ഞിയും തേങ്ങാച്ചമ്മന്തിയും
കുഴിമന്തിയേക്കാൾ സ്വാദോടെ തിന്നുന്നു
കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ
കുട്ടിക്കാലം ഓർമ്മയിൽ വരുന്നു.....
ടെക്സ്റ്റൈൽസിൽ ആളില്ല
റോഡിൽ തിരക്കില്ല
ഗ്രൗണ്ടിൽ കളിയില്ല
മാർക്കറ്റിൽ ആളില്ല
കാക്കണേ നാഥാ ഈ വൈറസ് കാലത്ത്
കോവിഡ്19 എന്ന മഹാമാരിയിൽ നിന്ന്