ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളിലെ കലാപരവും ഭാഷാ പരവുമായ കഴിവുകളെ വികസിപ്പിക്കുക എന്നതാണ് വിദ്യാരംഗം സാഹിത്യവേദിയുടെ ലക്ഷ്യം.
ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ജൂൺ 19 വായനാ ദിനത്തിൽ തുടക്കമിട്ടു. ഒരാഴ്ച നീളുന്ന വായനാവാരം സംഘടിപ്പിച്ചു. പ്രവർത്തനഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ പി. പി. ഉമ്മർ നിർവഹിച്ചു.
ക്വിസ്, പ്രസംഗം, പോസ്റ്റർ രചന, ചിത്രരചന, വായനാമരം, പുസ്തകാസ്വാദനം.. എന്നീ പ്രവർത്തനനങ്ങൾ നടത്തി. കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായി.
ബഷീർ ദിനം
ബഷീർ കൃതികളുടെ വായന, കഥാപാത്രങ്ങളായി വേഷമിടൽ,ചിത്രംവര എന്നിവ സംഘടിപ്പിച്ചു.
വിദ്യാരംഗം സബ് ജില്ലാ തല വായനാ മത്സരത്തിൽ ആറാം ക്ലാസ്സിലെ ഫാത്തിമ സന ഒന്നാം സ്‌ഥാനം നേടി. എൽപി തല കഥാരചനയിൽ മൂന്നാം ക്ലാസ്സിലെ മിൻഹ മൂന്നാം സ്‌ഥാനത്തെത്തി. കാവ്യാലാപനം, അഭിനയം, തുടങ്ങിയവിവിധ മത്സരങ്ങളിലും കുട്ടികൾ മികച്ച രീതിയിൽ പങ്കെടുത്തു.