ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ /ഹിന്ദി ക്ലബ്
രാഷ്ട്രഭാഷ ക്ലബ്ബ്
കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രഭാഷ ക്ലബ്ബ് സ്കൂൾ തലത്തിൽ വിവിധ മത്സര പരിപാടികൾ നടത്തി വരുന്നു. ഈ വർഷം ഓൺലൈൻ വഴിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. ജൂലൈ 31-ന് 'പ്രേംചന്ദ് ദിന'ത്തോടനുബന്ധിച്ച് ഏഴാം ക്ലാസിലെ കുട്ടികൾക്ക് നൽകിയത് പോസ്റ്റർ രചനയായിരുന്നു. സെപ്റ്റംബർ 14 -ന് ഹിന്ദി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ സ്കൂൾ തലത്തിൽ സന ഫാത്തിമക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കയ്യെഴുത്ത് മത്സരത്തിലും പോസ്റ്റർ രചനാ മത്സരത്തിലും ക്ലാസ്സ് തലത്തിൽ വിജയികളെ കണ്ടെത്തി. കയ്യെഴുത്ത് മത്സരത്തിൽ അഞ്ചാം ക്ലാസിൽ നിന്ന് ഫാത്തിമ ലിസ്നയും, ആറാം ക്ലാസിൽ നിന്ന് ഫാത്തിമ മിസ്നയും, ഏഴാം ക്ലാസിൽ നിന്ന് ആയിഷ ഷിബ് വയും ഒന്നാം സ്ഥാനക്കാരായി. പോസ്റ്റർ രചനാ മത്സരത്തിൽ അഞ്ചാം ക്ലാസിൽ നിന്ന് അജിൻ നവാസ്, ആറാം ക്ലാസിൽ നിന്ന് സന ഫാത്തിമ, ഏഴാം ക്ലാസിൽ നിന്ന് ഫാത്തിമ ഹനീന എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള താല്പര്യം ജനിപ്പിക്കുക, കുട്ടികളുടെ ഭാഷാ നൈപുണികൾ വികസിപ്പിക്കുക, കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുക, അവരെ സർഗ്ഗാത്മക പ്രവർത്തനങ്ങളിലേക്ക് നയിക്കുക, എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്. എസ്. കെ യുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതിയായ 'സുരീലി ഹിന്ദി' യുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകിവരുന്നു. കുട്ടികളിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 26ന് 'ഹിന്ദി അധ്യാപക് മഞ്ച് ' സംസ്ഥാന തലത്തിൽ നടത്തിയ 'വിജ്ഞാൻ സാഗർ' സ്കോളർഷിപ്പ് പരീക്ഷയിൽ ഏഴാം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.