കാടും നാടും പാറിനടക്കും പച്ചത്തത്തമ്മേ
വയലുകൾ തേടി പോകുകയാണോ?
നിൻ മധുരമാം കിളിക്കൊഞ്ചൽ കേൾക്കുവാൻ
കാതോർത്തു നിൽക്കുന്നു ഞാൻ........
ഇന്നു നീയെൻ വാഴത്തോപ്പിൽ
വരാത്തതെന്തേ സുന്ദരിത്തത്തമ്മേ...
"ഞാനിന്നെൻ കുഞ്ഞുങ്ങൾക്കായ്
നെൽക്കതിർ തേടിപ്പോകുകയാണുണ്ണീ
വയലിൽ നെൽക്കതിർ വിളഞ്ഞത്
നീയറിഞ്ഞില്ലേ എന്നുണ്ണീ..........."