സഹായം Reading Problems? Click here


ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ത‍ുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ത‍ുരത്താം കൊറോണയെ.......

ഹായ് ക‍ൂട്ടുകാരേ, നിങ്ങൾക്കറിയില്ലേ ലോകം കൊറോണയെ പേടിച്ചകത്താണെന്ന്. കൊറോണയെ തടയാൻ ഞാൻ ഒര‍ു കാര്യം പറയാം.....

എന്റെ ക‍ൂട്ട‍ുകാരൻ അന‍ു പ‍ുറത്തേക്ക് ഇറങ്ങി.ഞാൻ ചോദിച്ച‍ു,എവിടേക്കാണെന്ന്? അന‍ു പറഞ്ഞ‍ു,"എത്ര നേരച്ചിട്ടാ അകത്ത് തന്നെ ഇങ്ങനെയിരിക്കാ....ഞാൻ കളിക്കാൻ പോക‍ുന്ന‍ു". "അപ്പോൾ നീ അറിഞ്ഞില്ലേ ഇപ്പോൾ കൊറോണയാണെന്ന‍ും പ‍ുറത്ത‍ുപോകാൻ പറ്റില്ലാ എന്ന‍ും?" ഞാൻ ചോദിച്ച‍ു. അപ്പോൾ അന‍ു ചോദിക്ക‍ുകയാണ്, "നീ കൊറോണയെ കണ്ടിട്ട‍ുണ്ടോ?" എന്ന്. ഞാൻ ചിരിച്ച‍ു..,അവനോട് പറഞ്ഞ‍ു, ഈ വൈറസിനെ കണ്ണ‍ുകൊണ്ട് കാണാൻ പറ്റില്ലെന്ന‍ും ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വേഗം പകര‍ുമെന്ന‍ും.അപ്പോ അന‍ുവിന്റെ അട‍ുത്ത സംശയം,"ഈ പകര‍ുന്നത് എങ്ങനെയാ നമ‍ുക്ക് തടയാൻ പറ്റ‍ുക?" അതിനെ തടയാൻ- നമ്മൾ ശ‍ുചിത്വം പാലിക്കണം, കൈകൾ എപ്പോഴ‍ും സോപ്പ‍ുപയോഗിച്ച് കഴ‍ുകേണം,മാസ്‍ക് ധരിക്കേണം, ക‍ൂട്ടം ക‍ൂടി നിൽക്കാതെ ഒര‍ു മീറ്ററെങ്കില‍ും ആള‍ുകൾ തമ്മിൽ അകലം പാലിക്കേണം.....

വീണ്ട‍ും അന‍ുവിന് സംശയം...."ഈ കൊറോണ എനിക്ക് പിടിച്ചിട്ടുണ്ടോ എന്ന് എങ്ങനെയാ അറിയ‍ുക?" അത് എനിക്കറിയില്ലാന്ന് ഞാൻ പറഞ്ഞ‍ു. ഞാൻ ഉമ്മയോട് തിരക്കിയിട്ട് പറയാമെന്ന് പറ‍ഞ്ഞ് അകത്തേക്ക് ഒാടി,അന‍ുവ‍ും എന്റെ ക‍‍ൂടെ ഒാടി. ഉമ്മയോട് ചോദിച്ച‍ു, ഉമ്മ അ‍ട‍ുക്കളപ്പണിയിൽ ആയിര‍ുന്നെങ്കില‍ും എന്തോ ദേഷ്യം പിടിക്കാതെ പറഞ്ഞ‍ുതന്ന‍ു. വിട്ട‍ുമാറാത്ത പനി, ഭയങ്കര ക്ഷീണം, ശ്വാസതടസ്സം, ച‍ുമ, തൊണ്ട വേദന, അസ‍ുഖം ക‍ൂടിയാൽ മരണം വരെ സംഭവിക്കാമെന്ന‍ു ക‍ൂടി ഉമ്മ പറഞ്ഞപ്പോ അന‍ുവിന് പേടി ത‍ുടങ്ങി.അന‍ു പറഞ്ഞ‍ു, "ഇത് ഇത്ര ഭീകരനാണെന്ന് ഞാൻ അറിഞ്ഞില്ല.ഇനി ഞാൻ പ‍ുറത്തേക്കൊന്ന‍ും പോകില്ല,വീട്ടിൽത്തന്നെ ഇരിക്ക‍ും" ഇതെല്ലാം പറഞ്ഞ‍ുമനസ്സിലാക്കിയതിന് എന്നോട‍ും ഉമ്മയോട‍ും നന്ദിയ‍ും പറഞ്ഞ് അന‍ു അവന്റെ വീട്ടിലേക്കോടിപ്പോയി.

ക‍ൂട്ട‍ുകാരേ......എല്ലാവ‍ർക്ക‍ും കാര്യം മനസ്സിലായല്ലോ,ഇത‍ുപോലെ എല്ലാവര‍ും പ്രവർത്തിക്ക‍ുക.നമ‍ുക്കെല്ലാവർക്കർക്ക‍ും ക‍ൂടി ഒത്തൊര‍ുമിച്ച് ഈ കൊറോണയെ ത‍ുരത്താം........ലിസ്‍ന ഷെമി
3 A ജി.എം.യ‍ു.പി.എസ്. കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം