ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ പ്രവേശനോത്സവം ==
നീണ്ട 18 മാസത്തെ ഓൺലൈൻ പഠനത്തിനുശേഷം നമ്മുടെ സ്കൂൾ നവംബർ ഒന്നിന് തുറന്നു. രണ്ടിലൊന്ന് കുട്ടികളെ വച്ചുകൊണ്ട് ഓരോ ബാച്ചിനും പ്രത്യേകം പ്രത്യേകം പ്രവേശനോത്സവം നടത്തി. കുട്ടികൾ വളരെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് എത്തിയത്. അതിലേറെ സന്തോഷത്തോടെ അധ്യാപകർ കുരുന്നുകളെ വരവേറ്റത്. ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ പി സൈതലവി, പിടിഎ പ്രസിഡന്റ് സൈതലവി തുടങ്ങിയത് കുട്ടികളെ വരവേറ്റു
ക്രിസ്മസ്-പുതുവത്സരാഘോഷം
2021 ക്രിസ്മസ് ആഘോഷം വളരെ ഗംഭീരമായി തന്നെ നമ്മുടെ സ്കൂളിൽ അരങ്ങേറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന വർണാഭമായ പരിപാടിയിൽ കുട്ടികളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. കുട്ടികൾക്ക് മധുര വിതരണമുണ്ടായിരുന്നു. ഹെഡ്മാസ്റ്റർ ,അധ്യാപകർ തുടങ്ങിയവർ കുട്ടികൾക്ക് ക്രിസ്മസ്-പുതുവത്സര ആശംസകൾ നേർന്നു