ജി.എം.യു.പി.എസ് കാളികാവ് ബസാർ/Primary

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി പന്ത്രണ്ട് ഡിവിഷൻ പ്രവർത്തിച്ചുവരുന്നു. അപ്പർ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലായി പത്ത് ഡിവിഷൻ പ്രവർത്തിച്ചുവരുന്നു. പ്രീപ്രൈമറി വിഭാഗത്തിൽ ആറ് ഡിവിഷൻ പ്രവർത്തിച്ചുവരുന്നു.

മൂന്ന് വിഭാഗങ്ങളിലുമായി 1180 കുട്ടികൾ പഠിക്കുന്നു.

പ്രീ-പ്രൈമറി ക്ലാസ്സുകൾ

ചരിത്രം

905 ൽ ഒരു ഏകധ്യാപക വിദ്യാലയമായിട്ടാണ് കാളികാവിൽ ഈ സ്ഥാപനം അക്ഷര വെളിച്ചം പകർന്നു നൽകിയത്. കാലങ്ങൾ ഏറെ പിന്നിട്ടപ്പോൾ കാളികാവിലെ ഏറ്റവും വലിയ വിദ്യാലയമായി മാറി. റോഡിന്റെ ഇരുഭാഗങ്ങളിലായി സ്ഥിതി ചെയതിരുന്ന വിദ്യാലയം എൺപതുകളുടെ തുടക്കത്തിൽ ആണ് ഇന്ന് കാണുന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തൊഴിലാളികളുടെ മക്കൾക്ക് ആദ്യാക്ഷരം കുറിക്കാനുള്ള സ്ഥാപനമായി അത് മാറി. അക്കാലത്ത് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് 1500 ൽ പരം കുട്ടികൾ പഠനം നടത്തിയിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുകൾ സംഭവിച്ചു തുടങ്ങി.അൺ - എയ്ഡഡ് വിദ്യാലയങ്ങളോടുള്ള രക്ഷിതാക്കളുടെ പ്രിയവും പൊതു വിദ്യലയങ്ങളിലെ ഭൗതിക- അടിസ്ഥാന സൗകര്യങ്ങളും, സ്ഥിരം അധ്യാപകരുടെ കുറവുമെല്ലാം തസ്തിക നഷ്ടത്തിന് കാരണമായി.2004 ൽ വെറും 319 കുട്ടികൾ മാത്രമായി..കുട്ടികളുടെ കൊഴിഞ്ഞുപ്പോക്ക് വിദ്യാലയം അടച്ചുപൂട്ടൽ ഭീഷണി നേരിടുമെന്ന ഘട്ടത്തിലാണ് വിദ്യാലയത്തെ വീണ്ടെടുക്കാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ ശക്തിപ്പെടുന്നത്.പൊതു ജനങ്ങളെ കൂടി ഉൾപ്പെടുത്തി വിദ്യാലയ പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കിയത്.ഗൃഹസന്ദർശനം നടത്തിയും രക്ഷിതാക്കൾക്ക് വിദ്യാലയവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിനുള്ള അവസരവും വളർത്തി വിദ്യാലയം മുന്നോട്ട് പോയി.സ്ക്കൂൾ വാഹനം, പ്രീ - പ്രൈമറി തുടങ്ങിയവ ഈ ഘട്ടത്തിലാണ് ആരംഭിക്കുന്നത്. അക്കാദമിക രംഗം ശക്തിപ്പെടുത്തുക ഭൗതിക അടിസ്ഥാന സൗകര്യ വികസനം വർദ്ധിപ്പിച്ച് വിദ്യാലയത്തെ മനോഹരമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കൂടുതൽ കുട്ടികളെ വിദ്യാലയത്തിലേക്ക് ആകർഷിക്കാനായി. കഴിഞ്ഞ പത്ത് വർഷമായി വിദ്യാർഥി പ്രവേശനത്തിൽ വലിയ വർദ്ധനവാണ് കാണാൻ കഴിയുന്നത്.

പ്രീപ്രൈമറി

2006-07 അധ്യായന വർഷത്തിൽ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന്2018 ൽ 255-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.6അധ്യാപകരും 2ആയയും ആണ് സ്കൂളിൽ ഉള്ളത്.സബ്ജില്ലാതലത്തിൽ ഫ്രീ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലാമേളയിൽ തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാനായി എന്നതും മികവിൻറ തെളിവാണ്.

അധ്യാപകരും പി.ടി.എ.ഭാരവാഹികളും

മാനേജ്‌മെന്റ്

വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.

കുട്ടികളുടെ എണ്ണം

ക്ലാസ് ആൺ പെൺ ആകെ
STD I 58 68 126
STD II 67 63 130
STD III 53 72 125
STD IV 88 65 153
STD V 73 55 148
STD VI 64 54 118
STD VII 65 60 125
PRE -PRIMARY 122 133 255