ജി.എം.യു.പി.എസ് കാളികാവ് ബസാർ/അക്ഷരവൃക്ഷം/ഭൂമിക്കൊരു പുനർജ്ജന്മം
ഭൂമിക്കൊരു പുനർജന്മം
പച്ചപുല്ലു വിരിച്ച നെൽപ്പാടങ്ങൾ , മനോഹരമായ പൂന്തോട്ടങ്ങൾ , കളകള ശബ്‌ദത്തിൽ നീങ്ങുന്ന നദികളും , അരുവികളും , നീർചാലുകളും . എന്തുകൊണ്ടും സംതൃപ്തിയാണ് ഭൂമി . അതിനുപരി വളരെ ആഹ്ലാദത്തിലുമാണ് ഭൂമി . ഇതെല്ലാം മറ്റുള്ളവരെ അറിയിക്കാൻ ഭൂമിക്ക് തിടുക്കമായി .തന്റെ പരിക്രമണ പാതയിലൂടെ ഓടി ഭൂമി ബുധനോടും , ചൊവ്വയോടും , മറ്റു ഗ്രഹങ്ങളോടും ഈ വിവരം പറഞ്ഞു . ഈ വാർത്ത അറിഞ്ഞ മറ്റു ഗ്രഹങ്ങൾക്ക് ഭൂമിയോട് അസൂയ മൂത്തു . എന്നാൽ ഭൂമി ഈ വിവരം സൂര്യനോട് മാത്രം പറഞ്ഞില്ല . കാരണം കത്തിക്കൊണ്ടി രിക്കുന്ന സൂര്യൻ ഈ വിവരം അറിഞ്ഞാൽ ഭൂമിയേ നശിപ്പിക്കുമെന്നു ഭൂമി ഭയന്നു . അതുകൊണ്ട് ഭൂമി ഈ വിവരം സൂര്യനോട് പറഞ്ഞതെയില്ല അങ്ങനെ വർഷങ്ങൾ , നൂറ്റാണ്ടുകൾ കടന്നു പോയി .ഭൂമി തന്റെ ഗ്രഹത്തിലെ വിശേഷങ്ങൾ അറിയാൻ ആഗ്രഹപ്പെട്ടു . അങ്ങനെ ഭൂമി ഗ്രഹത്തിലെ സ്ഥിതി അന്യേഷിച്ചു . ഭൂമി അമ്പരന്നു പോയി . കാരണം ഭൂമിയിലെ മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നു . മരങ്ങൾ വെട്ടുന്നു , കുളം മണ്ണിട്ടു നികത്തുന്നു , ഇതെല്ലാം കണ്ടു ഭൂമി നിരാശയായി .ഭൂമി മനസ്സിൽ പറഞ്ഞു :"കുറച്ചു നാളുകൾ ആയി ഞാൻ അനുഭവിച്ച വേദന മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നതായിരുന്നോ ....." ഭൂമി ആകെ വിഷമ ഭരിതയായി . ഭൂമിയെ കണ്ട് ബുധൻ ചോദിച്ചു :" എന്താ ഭൂമി നിനക്കൊരു പറ്റി . നീ ആകെ വിഷമിച്ചിരിക്കുന്നു " ഭൂമി കുറേ നേരം കരഞ്ഞു പിന്നീട് ബുധനോട് തന്റെ വിഷമം പറഞ്ഞു . ബുധൻ ഈ തക്കം മുതലാക്കി . എങ്ങനെയെന്നാൽ ബുധൻ മറ്റു ഗ്രഹങ്ങളോടും ഈ വിവരം ഓടി നടന്നു പറഞ്ഞു . ഭൂമിയ്ക്ക് ഇതു വിഷമമുളവയ്ക്കുന്ന കാര്യമാണ് എങ്കിലും മറ്റു ഗ്രഹങ്ങൾക്ക് ഇത് സന്തോഷരാവ് ആയി മാറി . ഭൂമിയോട് അസൂയ മൂത്ത ഇവർ ഇങ്ങനെ ഒരു സാഹചര്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു . ഇവരെല്ലാം ഈ അവസരം മുതലക്കി .നിരാശയായ ഭൂമിയുടെ അടുത്ത് ചെന്നു പരിഹസിക്കാൻ തുടങ്ങി . വ്യാഴം പറഞ്ഞു :"അല്ല ഭൂമി നിന്റെ കളകള ശബ്ദത്തിൽ പോകുന്ന നദിയിൽ നിന്ന് കുറച്ചു വെള്ളം തരുമോ :" വ്യാഴം പറയുന്നത് കേട്ട ചൊവ്വ ഇങ്ങനെ പറഞ്ഞു :"വ്യാഴം നീ അറിഞ്ഞില്ലേ ഭൂമിയിലെ ജലമെല്ലാം മനുഷ്യർ മണ്ണിട്ടു നികത്തി " വ്യാഴവും , ചൊവ്വയും , മറ്റു ഗ്രഹങ്ങളും ചിരിക്കാൻ തുടങ്ങി ഹ ....ഹ . ഇതെല്ലാം സഹിക്കാൻ ഭൂമിയ്ക്ക് സാധിച്ചില്ല . ഭൂമി പൊട്ടിക്കാരഞ്ഞു .ഭൂമിയുടെ പൊട്ടിക്കരച്ചിൽ കേട്ടു സൂര്യൻ വിവരം തിരക്കാൻ വന്നു . സൂര്യൻ പറഞ്ഞു :"എന്തു പറ്റി ഭൂമി .നിനക്കെന്തുണ്ടങ്കിലും എന്നോട് പറ .പറ്റുമെങ്കിൽ ഞാൻ പരിഹരിക്കാം "സൂര്യന്റെ ഈ വാക്കുകൾ ഭൂമിയ്ക്ക് ആശ്വാസമേകി.ഭൂമി തന്റെ ഇതുവരെ ഉള്ള കഥയെല്ലാം സൂര്യനോട് പറഞ്ഞു .ഇതറിഞ്ഞു സൂര്യനും അമ്പരന്നു പോയി . സൂര്യൻ ഭൂമിയെ ആശ്വാസപിച്ചു.ഭൂമി സൂര്യനോട് തേങ്ങിക്കരഞ്ഞു കൊണ്ട് ചോദിച്ചു :"സൂര്യാ നിനക്കെന്നെ സഹായിക്കാൻ പറ്റുമോ ?" സൂര്യൻ കുറച്ചുനേരം ആലോചിച്ചിട്ട് ഭൂമിയോട് തന്റെ ബുദ്ധി വിസ്ഥരിച്ചു ഭൂമിക്കും ഈ ആശയം നന്നായി തോന്നി . അങ്ങനെ അവർ അത് പ്രവർത്തികമാക്കാൻ തുടങ്ങി .കത്തിക്കൊണ്ടിരിക്കുന്ന സൂര്യൻ ഭൂമിയിലേക്ക് വേനൽ കൊണ്ടുവന്നു .ഇത് സാധാരണ വേനലല്ല . കൊടും വേനൽ . ഈ കൊടും വേനലിൽ മരങ്ങൾ ഉണങ്ങിക്കാരിഞ്ഞു , നദികളിലെയെല്ലാം വെള്ളം വറ്റി വരണ്ടു . ഭൂമിയിലെ മനുഷ്യർ വലയാൻ തുടങ്ങി .അവർക്ക് കുടിക്കാൻ ഉള്ള വെള്ളം എല്ലാം തീർന്നു .അവർ വളരെ നിരാശരായി .വിളകൾ എല്ലാം ഉണങ്ങി .മനുഷ്യരെല്ലാവരും ദുരിതത്തിൽ ആയി .ഈ കാര്യം മറികടക്കുന്നതിനെ കുറിച്ചാലോചിക്കാൻ മനുഷ്യരെല്ലാം മൈതാനത്ത് ഒത്തുകൂടി . ഓരോരുത്തരും ഓരോ ആശയം മുന്നോട്ടു വെച്ചു .എന്നാൽ പ്രകൃതിക്ക് എതിരെ ആയിരുന്നു . കൂട്ടത്തിലെ ഒരു ഒരു ബുദ്ധിശാലി ഒരു ആശയം പറഞ്ഞു .അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു :"ഈ കൊടും വേനൽ പ്രകൃതി നമുക്ക് നൽകുന്ന ശിക്ഷയാണ് . നാം ഓരോരുത്തരും പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് പ്രശ്നം . നാം ഇതിനെ മറികടക്കാൻ ഒരു മാർഗമേ ഉള്ളു ." ജനങ്ങൾ കൂട്ടത്തോടെ ചോദിച്ചു :"എന്താ മാർഗം ?" അദ്ദേഹം പറഞ്ഞു :"നാം പ്രകൃതിയെ പൂർവ്വ സ്ഥിതിയിലാക്കുക ."കൂട്ടത്തിലെ ഒരാൾ എഴുനേറ്റു നിന്ന് ചോദിച്ചു :"അതെങ്ങനെ " അദ്ദേഹം തുടർന്നു :"നാം മരങ്ങൾ വച്ചുപിടിപ്പിക്കുക , ജലാശയങ്ങൾ സംരക്ഷിക്കുക . ഓരോ മനുഷ്യനും ഒരു വൃക്ഷ തൈ വീതം നട്ടാൽ നമുക്ക് പ്രകൃതിയെ നമുക്ക് പൂർവ്വ സ്ഥിതിയിലാക്കാം "മറ്റുള്ളവർ പറഞ്ഞു :"അതെ ...അതെ ഇതു നല്ല ആശയമണ് .വരൂ....നമുക്ക് വൃക്ഷ തൈ നടാം "അങ്ങനെ ഓരോ മനുഷ്യനും ഒരു വൃക്ഷ തൈ വീതം നടാൻ തുടങ്ങി . ഇതെല്ലാം കാണുന്ന ഭൂമിയ്ക്കും സൂര്യനും സന്തോഷമായി . സന്തോഷത്തിൽ പ്രകൃതിയിൽ നിന്ന് മഴ വർഷിക്കാൻ തുടങ്ങി .താൻ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടത്തിയതിൽ പ്രകൃതി നൽകിയതാണ് മഴ എന്ന് മനുഷ്യർക്ക് മനസ്സിലായി ഭൂമി അതിസന്തോഷത്തിൽ ആയിരുന്നു .താൻ ചെയ്ത തെറ്റ് ഏറ്റുപ്പറഞ്ഞ് ഭൂമി സൂര്യനോട് ക്ഷമ ചോദിച്ചു . നമുക്കും ഈ വേനൽ കാലത്ത് ഒരു വൃക്ഷ തൈയെങ്കിലും നടാം . ..ഭൂമിയ്ക്ക് പുനർജന്മം നൽകാം
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ