ജി.എം.യു.പി.എസ്. പുതിയങ്ങാടി/അക്ഷരവൃക്ഷം/ ഒരുമയുടെ ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുടെ ഫലം

മീനു ഉറക്കിൽ നിന്നെഴുന്നേറ്റു .'അമ്മ ഇനിയും എഴുന്നേറ്റിട്ടില്ല ,ഇന്നലേ തീരെ സുഖമില്ലായിരുന്നു .അച്ഛനും ചുമച്ചും മൂളിയും കിടക്കുന്നു .ദൈവമേ ഇന്നുമെനിക്ക് സ്കൂളിൽ പോകാൻ കഴിയില്ലേ ?അവൾ അമ്മയുടെ നെറ്റിയിൽ കൈവെച്ചു നോക്കി .നല്ലചൂടുണ്ട്.ശക്തമായ പനിയുണ്ട്.ഇനി എന്ത് ചെയ്യും .അവൾ ഉമ്മറത്തെ തിണ്ണയിൽ വന്നിരുന്നു .മുറ്റത്തേക്ക് നോക്കി .ചുറ്റും ചപ്പു ചവറുകൾ കൂടിക്കിടക്കുന്നു .അവൾ വേഗം ചൂലെടുത്തു കരിയിലകൾ കൂട്ടി കത്തിച്ചു .ചുട്ടു പാടും മഴവെള്ളം കെട്ടി കിടക്കുന്ന ചിരട്ടകളും പ്ലാസ്റ്റിക് കുപ്പികളും .രണ്ടു ദിവസം മുൻപ് ടീച്ചർ ക്ലാസ്സിൽ പറഞ്ഞത് അവൾ ഓർത്തു .കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകു മുട്ടയിടും .ഈ മുട്ടകൾ വിരിഞ്ഞു കൊതുകുകളായി വിവിധ രോഗങ്ങൾ പരത്തും .അവൾ ചിരട്ടകളും മറിച്ചു വെള്ളം കളഞ്ഞു .അടുക്കളയിൽ പോയി ചായ വെച്ച് അമ്മയെയുമച്ഛനെയും എഴുന്നേൽപ്പിച്ചു ചായ കുടിപ്പിച്ചു .രണ്ടു പേരെയും ആശുപത്രിയിൽ കൊണ്ട് പോകാൻ കാശുമില്ല .എന്ത് ചെയ്യും ? അവൾ നെടു വീർപ്പിട്ടു .വീടിനു രണ്ടു കിലോമീറ്റർ അകലെയായി ഒരു ഹെൽത്ത് സെന്റർ ഉണ്ട് അവിടെ പോയി പറഞ്ഞു മരുന്ന് വാങ്ങിക്കാം എന്ന് വിചാരിച്ചു വീട്ടിൽ നിന്നും ഇറങ്ങി നടന്നു .

പുഴകളും അരുവികളും പാടങ്ങളും നിറഞ്ഞ ഒരു ഗ്രാമ പ്രദേശത്തായിരുന്നു മീനുവിന്റെ വീട് .പണ്ട് പ്രകൃതി മനോഹാരിത നിറഞ്ഞ പ്രദേശമായിരുന്നു .പുഴയുടെ കളകളാരവം മുഴക്കിയുള്ള ഒഴുക്കിനെ കുറിച്ചും കൈതോടുകളിലെ തെളിഞ്ഞ വെള്ളത്തെ കുറിച്ചും പച്ച വിരിച്ച നെൽ വയലിനെ കുറിച്ചുമുള്ള ഒത്തിരിയൊത്തിരി കഥകൾ അവൾ മുത്തശ്ശിയിൽ നിന്നും കേട്ടിട്ടുണ്ട് .എന്നാൽ ഇന്ന് സ്ഥിയെല്ലാം മാറി .പുഴകളും അരുവികളും മണിന്യ കൂമ്പാരമായി .മണൽ ലോറികൾ പുഴയിൽനിന്നും മണലുമായി ചീറിപ്പായുന്നു. വഴിയോരങ്ങളിൽ ദുർഗന്ധം കൊണ്ട് നടക്കാൻ കഴിയാത്ത അവസ്ഥ .ആ പ്രകൃതി മനോഹാരിതയും ആവേശം നിറഞ്ഞ കളികളും മുത്തശ്ശി കഥകളിൽ കേട്ട് കേൾവി മാത്രം . അവൾ ഒന്ന് മനസ്സിൽ ഉറപ്പിച്ചു .ഇപ്പോൾ ഹെൽത്ത് സെന്ററിൽ പോകുമ്പോൾ അവിടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഒരു പരാതി നൽകാം .കൂട്ടത്തിൽ ആരോഗ്യ മന്ത്രിക്കും .അങ്ങനെ ഹെൽത്ത് സെന്ററിൽ എത്തിയപ്പോൾ അവിടെയുള്ള സൂപ്രണ്ടിനെ കണ്ടുകാര്യങ്ങൾ പറഞ്ഞപ്പോൾവെള്ള പേപ്പറും പേനയും കിട്ടി .അവർക്കു മീനുവിനെ നല്ല ഇഷ്ടമായി . അവൾ പരാതിയെഴുതി ഒന്ന് സൂപ്രണ്ടിനും ഒന്ന് മന്ത്രിക്കും അയച്ചു പിന്നീട് അച്ഛനും അമ്മയ്ക്കും മരുന്നുംവാങ്ങി തിരിച്ചു നടന്നു .നടക്കുമ്പോൾ വല്ലാത്ത ആവേശം. ഈ ഗ്രാമത്തെ അതിന്റെ മനോഹാരിതയിലേക്കുതിരികെ കൊണ്ട് വരണം .അവൾ വീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞു അച്ഛനും അമ്മയ്ക്കും കഞ്ഞിയും മരുന്നും കൊടുത്തു .സ്കൂളിൽ പോകാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ വിഷമംതോന്നി .

പെട്ടെന്ന് ഒരു ജീപ്പ് വന്നു വീടിനു മുന്നിൽ നിന്നു.ജീപ്പിൽ നിറയെ ആളുകൾ .അവർ മീനുവിനെ അന്വേഷിക്കുന്നു .മീനു അവരുടെ മുൻപിൽ ചെന്നു നിന്നു കൈകാലുകൾ വിറക്കുന്നുണ്ടായിരുന്നു .ഒരു സർ അവളെ പൊക്കിയെടുത്തു അഭിനന്ദിച്ചു .അഞ്ചാം ക്ലാസ്സിൽ ആയപ്പോഴേക്കും അവളുടെ ധൈര്യവും ആത്മ വിശ്വാസവും കണ്ടു എല്ലാവരും അവളെ പ്രശംസിച്ചു .അവർ മീനുവിനെയും കൂട്ടി ആ ഗ്രാമവാസികളെ വിളിച്ചു ഒരു ബോധവത്കരണ ക്ലാസ് നടത്തി .പിന്നീട് ഗ്രാമ വാസികളും ആരോഗ്യ പ്രവർത്തകരുംചേർന്നു പുഴകളും തോടുകളും വൃത്തിയാക്കി .ശുചിത്വത്തെ കുറിച്ച് ബോധംവന്നപ്പോൾ ഗ്രാമക്കാർ വഴികളും പരിസരവുംവൃത്തിയായി സൂക്ഷിച്ചു .കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവരുടെ ഒരുമയുടെ ഫലം കണ്ടു .പച്ച വിരിച്ച നെൽ വയലുകളും കളകളാരവം മുഴക്കി ഒഴുകുന്ന പുഴകളും പുനർ ജനിച്ചു. പ്രകൃതി മനോഹാരിത തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലായിരുന്നു മീനു .മീനുവിന് ഒരുപാട് പ്രശംസ പത്രങ്ങളും അഭിനന്ദനങ്ങളും നാനാഭാഗത്തു നിന്ന് വന്നണഞ്ഞു .ഗ്രാമവാസികളുടെ കണ്ണ് തുറപ്പിച്ച മീനു അവരുടെ കണ്ണിലുണ്ണിയായി മാറി .

ഫാഹിമ അലിയ്യ
5 എ ജി.എം.യു.പി.എസ്. പുതിയങ്ങാടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ