ജി.എം.യു.പി.എസ്.അരീക്കോട്/അക്ഷരവൃക്ഷം/ പുനർജനി

Schoolwiki സംരംഭത്തിൽ നിന്ന്
പുനർജനി

ഒരു ഗ്രാമത്തിൽ രണ്ടു കൂട്ടുകാരുണ്ടായിരുന്നു. അവർ ചെറുപ്പം മുതൽ അറിയുന്നവരായിരുന്നു. അവർ അവരുടെ ചെറുപ്പകാലം ചിലവഴിച്ചത് ഒരു മനോഹരമായ ചെറിയ ഗ്രാമത്തിലായിരുന്നു. തോടുകൾ, പുഴകൾ, മലകൾ, വയലുകൾ എങ്ങും പച്ചപ്പ്. കുറച്ച് കാലത്തിനു ശേഷം അവർ വളർന്നു വലുതായി. അതിനു ശേഷം അവർ നാട് വിട്ട് പുറം ദേശത്തേക്ക് ജോലിക്ക് പോകാൻ തുടങ്ങി. പിന്നീട് വർഷങ്ങൾക്ക് ശേഷം അവർ അവരുടെ നാട്ടിൽ തിരിച്ചെത്തി. അടിമുടി മാറിയ അവരുടെ ഗ്രാമത്തിന്റെ അവസ്ഥ കണ്ട് നിരാശപ്പെട്ടു. വരണ്ട പുഴ, ഇല്ലാതായ വയലുകൾ. ഇതെല്ലാം കാണുന്ന അവർ ഈ പ്രശ്നം നേരിടാൻ ഒരുമിച്ചിറങ്ങി. മരങ്ങൾ വെച്ചു പിടിപ്പിക്കാനും പുഴയിലെ മണൽ വാരൽ നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ അവർ ചെയ്തു. തങ്ങളുടെ പഴയ ഗ്രാമത്തെ തിരിച്ചെടുത്തു.

ദിൽന ഫാത്തിമ
5 A ജി എം യു പി സ്കൂൾ അരീക്കോട് )
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ