ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കുഞ്ഞൻ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ ഭീകരൻ

നിങ്ങൾക്ക് എന്നെ അറിയാമോ? ഞാനാണ് ഇത്തിരിക്കുഞ്ഞൻ കൊറോണ.covid-19 എന്ന് നിങ്ങൾ നൽകിയ ആ പുത്തൻപേര് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.എന്നെ മൈക്രോസ്കോപ്പുപയോഗിച്ചേ നിങ്ങൾക്ക് കാണാനാകൂ... ഞാനൊരു ഇത്തിരിക്കുഞ്ഞനാണെങ്കിലും മനുഷ്യർ എന്നെ വളരെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ചൈനയിലെ വുഹാൻസിറ്റിയിലാണെന്റെ ജന്മം. ആ കഥ ഞാൻ പറയാം... ഞാൻ ആദ്യമൊരു മൃഗത്തിന്റെ ഉള്ളിലായിരുന്നു.പിന്നെ ചൈനയിലെ വുഹാൻ സിറ്റിയിലെ ഒരു ഇറച്ചിക്കച്ചവടക്കാരി ആ മൃഗത്തെ കൊന്നു. അങ്ങനെ ഞാൻ സ്വതന്ത്രമായി. പിന്നെ ആ ഇറച്ചിക്കച്ചവടക്കാരിയുടെ ശരീരത്തിൽ കയറി.പിന്നെ എനിക്ക് മക്കളും പേരമക്കളും ഉണ്ടായി,അവർ ഈ ഭൂമിയിലെ എല്ലാ സമ്പന്നരെയും കീഴടക്കി.ഇപ്പോൾ എന്നെ പേടിച്ച് എല്ലാവരും ജാഗ്രതയിലാണ്.ഇപ്പോൾ അവരുടെ അഹങ്കാരമൊക്കെ മാറിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക് സോപ്പ്,സാനിറ്റൈസർ, ഹാന്റ് വാഷ് തുടങ്ങിയ വൃത്തിയാക്കുന്ന എല്ലാ പദാർത്ഥങ്ങളെയും വളരെ പേടിയാണ്.മനുഷ്യർ ഇവ ഉപയോഗിച്ചാണ് എന്നെ നേരിട്ടുകൊണ്ടിരിക്കുന്നത്.ഈയിടെയായി അവർ എന്നെ കുറേയൊക്കെ തുരത്തിക്കഴിഞ്ഞിരിക്കുന്നു. ആരു വിജയിക്കുമെന്ന് നമുക്ക് കാത്തരുന്ന് കാണാം. എന്ന്, വില്ലൻ കൊറോണ

നാസിം കബീർ
4 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ