മുത്തശ്ശി മാവ്
കിങ്ങിണി കാട്ടിൽ ഒരു വലിയ മുത്തശ്ശി മാവ് ഉണ്ടായിരുന്നു. അതിൽ നിറയെ നല്ല മധുരമുള്ള മാമ്പഴങ്ങൾ ഉണ്ടായിരുന്നു. അവ പഴുത്തു നിൽക്കുന്നത് കാണാൻ നല്ല ഭംഗി ആയിരുന്നു. കിച്ചു എന്ന കുട്ടി ദിവസവും മാവിൻ ചുവട്ടിൽ വന്നു നിൽക്കും. പക്ഷെ അവനു ഒരൊറ്റ മാമ്പഴവും കിട്ടാറില്ലായിരുന്നു. അവൻ വിഷമത്തോടെ വീട്ടിലേക്ക് പോകും........
ഒരു ദിവസം കിച്ചു മാവിൻ ചുവട്ടിൽ എത്തിയപ്പോൾ അതിൽ കുറെ അണ്ണാറക്കണ്ണന്മാരെ കണ്ടു. അവർ അവനു ധാരാളം മാമ്പഴങ്ങൾ താഴേക്കിട്ടു കൊടുത്തു. കിച്ചു സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിപ്പോയി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ
|