പിടിച്ചുകെട്ടാംകൊറോണയെ
ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്ന മഹാമാരിയാണ് കൊറോണ എന്ന രോഗം. ഈ രോഗം ഭൂമുഖത്ത് നിന്ന് നശിപ്പിക്കാൻ നാം ഒറ്റക്കെട്ടായി നിന്നേ പറ്റൂ.അതിനാൽ നമ്മൾ കൊറോണ വൈറസ് എങ്ങനെ തടയാം? സർക്കാർ പറഞ്ഞതനുസരിച്ച് വീടുകളിൽ കഴിയാം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തു പോവുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുകയും തിരിച്ചു വന്നാൽ കൈ ഇരുപത് സെക്കന്റ് സോപ്പോ / സാനിറ്ററെയ്സറോ ഉപയോഗിച്ച് കൈ കഴുകുക. ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക.
.വെറുമൊരു സോപ്പു കുമിളകൾ കൊണ്ട് നശിച്ചു പോകുന്ന വൈറസിനെ പേടിച്ച് ലോക രാജ്യങ്ങൾ മുഴുവൻ ഭീതിയിലാണ്.അതുകൊണ്ട് നമുക്ക് തുരത്തണം ഈ മഹാമാരിയെ. നമ്മുടെ രാജ്യങ്ങൾ കാത്ത് സൂക്ഷിക്കാൻ വേണ്ടി പ്രയത്നിച്ച ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർ,പോലീസുകാർ, മറ്റ് സന്നദ്ധ സാമൂഹ്യ പ്രവർത്തകർ .... എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ!
Break the chain
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത
|