രാവിലെ ഉണരേണം.
ദിനവും ദൈവത്തെ വണങ്ങേണം.
പല്ലുകൾ തേക്കേണം. പിന്നെ ദിവസവും മടികൂടാതെ കുളിക്കേണം.
വൃത്തിയിൽ വസ്ത്രങ്ങൾ ധരിക്കേണം.
മുടി നന്നായി ചീകിയൊതുക്കേണം.
പോഷകമേറും ആഹാരങ്ങൾ കഴിക്കേണം.
ആ ആഹാരം ചവച്ചരച്ചു കഴിക്കേണം.
ഓടിയും ചാടിയും കളിക്കേണം.
ഇടയ്ക്കിടെ നഖം മുറിക്കേണം.
തുമ്മുമ്പോഴോ തൂവാല കൊണ്ട് മുഖം മറക്കേണം.
പുറത്തു പോയെന്നാൽ സോപ്പും വെള്ളവും കൊണ്ട് കൈകൾ നന്നായി കഴുകേണം
മൂത്തവർ പറയും കാര്യങ്ങൾ മടികുടാതെ കേൾക്കേണം.
നല്ല കുട്ടികളായി വളരേണം.