ലോകമിന്ന് ദുഃഖത്തിലാണ്
ഞാനുമിന്ന് ദുഖത്തിലാണ്
ഒരു സുപ്രഭാതത്തിൽ,
കടയില്ല,വിദ്യാലയമില്ല
റോഡുംഇടവഴിയും,ശൂന്യമായി
വാഹനങ്ങളെല്ലാം നിശ്ചലമായി
ജോലിയില്ല, പാർട്ടിയില്ല
വിനോദസഞ്ചാരമില്ല,
കുറ്റകൃത്യങ്ങളില്ല....
ഇന്ന് ഞാൻ, വീട്ടിലിരിക്കുമ്പോൾ
അച്ഛനും അമ്മയും എൻ കളികൂട്ടുകാരായി
ചിക്കനും, ബീഫും കഴിച്ച എനിക്കിന്ന്,
ചക്കയും ചക്കക്കുരുവും പുതു വിഭവമായി.
കൊലയാളിയാകുന്ന കോവിഡിനെതിരെ,
വീട്ടിലിരുന്ന് പ്രതിരോധിക്കാം,
ലോകമേ നമുക്കൊരുമിക്കാം,
ഈ മഹാമാരിക്കെതിരെ