ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഒരു കൊച്ചു കൂട്ടുകാരന്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊച്ചു കൂട്ടുകാരന്റെ സങ്കടം

കുട്ടുകാരെ, നിങ്ങൾക്കെല്ലാവർക്കും എന്നെ നന്നായിട്ടറിയാം. ഇപ്പോ ലോകത്തുള്ള എല്ലാവരും ചർച്ച ചെയ്യുന്നത് എന്നെ കുറിച്ചാണ്. നിങ്ങളെ എല്ലാവരും വീട്ടിൽ അടച്ചുപൂട്ടി ഇരിക്കുന്നതും ഞാൻ കാരണം തന്നെയാണ്. ഇപ്പോൾ നിങ്ങൾക്ക് എന്നെ മനസ്സിലായില്ലേ? ഞാൻ ആണ് നിങ്ങളെ എല്ലാം ഭീതിയിലാഴ്ത്തിയ നിങ്ങൾ വെറുക്കുന്ന കൊറോണ വൈറസ്. നിങ്ങൾക്ക് എന്നെ ഇഷ്ടമല്ല എന്നറിയാം, എന്നാലും എനിക്ക് ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്.

ചൈനയിലെ വുഹാനിൽ 2019 ഡിസംബറിലാണ് ആദ്യമായി എന്നെ റിപ്പോർട്ട് ചെയ്തത്. മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന എന്നെ മനുഷ്യരിൽ എത്തിച്ചത് നിങ്ങൾ മനുഷ്യർ തന്നെയാണ്, മനുഷ്യർ പ്രകൃതിയിൽ നടത്തിയ കൈകടത്തൽ മൂലം ആണ് ഞാൻ രൂപപ്പെട്ടത് എന്നും പറയുന്നു, കൊറോണ വൈറസ് ഡിസീസ് 2019 (കോവിഡ് - 19) എന്നാണ് WHO എനിക്ക് നൽകിയ പേര്. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത എന്നെ ഇന്ന് ലോകത്തിലെ എല്ലാ ഭാഗത്തും എത്തിച്ചു. ഹിന്ദുവെന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ ഇല്ല വികസിത രാജ്യം എന്നോ വികസ്വര രാജ്യം എന്നോ ഇല്ല കറുത്തവനെന്നോ വെളുത്തവനെന്നോ ഉള്ള ഒരു വിഭജനവും കാണിക്കാതെ ലോകമെങ്ങും പടരുന്ന ഒരു മഹാമാരിയായി മാറി. ഇപ്പോഴും രോഗവ്യാപനം തടയാനോ രോഗത്തെ പ്രതിരോധിക്കാനോ കഴിഞ്ഞിട്ടില്ല,യഥാർത്ഥത്തിൽ എനിക്കെതിരെ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഞാൻ ഇത് എഴുതുമ്പോൾ ലോകത്ത് ഞാൻ കാരണം രണ്ടു ലക്ഷം പേർ മരണമടയുകയും 29 ലക്ഷത്തിലേറെ പേർ രോഗബാധിതരും ആണ് ഇതെല്ലാം കേൾക്കുമ്പോൾ ഞാൻ സങ്കടപ്പെടുകയാണ്, പക്ഷെ എന്ത് ചെയ്യാൻ......

നിങ്ങളുടെ കൊച്ചു കേരളത്തെ കുറിച്ച് അഭിമാനിക്കാം, കാരണം എല്ലാ രാജ്യങ്ങളിലും ഞാൻ വേഗം വ്യാപിച്ചപ്പോൾ നിങ്ങൾക്ക് എന്നെ ഒരുവിധം പിടിച്ചുകെട്ടാൻ കഴിഞ്ഞു. സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് പോയ നിങ്ങളെയും ഇതിനു വേണ്ടി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും ഗവൺമെൻറിനെയും അഭിനന്ദിക്കുന്നു എന്നാലും നിങ്ങൾ ജാഗ്രത കൈവെടിയരുത്. എനിക്ക് എൻറെ കൂട്ടുകാരോട് പറയാനുള്ളത്, നിങ്ങൾ ആരോഗ്യവകുപ്പിനെ നിർദ്ദേശങ്ങൾ അനുസരിക്കുക.

  • കൈകൾ ഇടയ്ക്കിടെ സാനി ട്ടൈസറോ സോപ്പോ ഉപയോഗിച്ച് കഴുകു
  • സാമൂഹിക അകലം പാലിക്കുക
  • കണ്ണ് മൂക്ക് വായ് എന്നിവയിൽ അനാവശ്യമായി തൊടാതെ ഇരിക്കുക *തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക
  • പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക
ഈ ശീലങ്ങൾ ജീവിതത്തിൻറെ ഭാഗമാക്കുക. ഇപ്പോൾ മാത്രമല്ല, എന്നെ ഇവിടെ നിന്ന് തുരത്തിയാലും ...

ലോകത്തെ മൊത്തം കരയിച്ച ഞാനിങ്ങനെ വ്യാപിക്കുന്നതിൽ എനിക്ക് വലിയ സങ്കടം ഉണ്ട് നിന്നെ തുരത്താൻ ഞാനും നിങ്ങളോടൊപ്പം പ്രവർത്തിക്കാം നിങ്ങൾ പ്രകൃതിക്കിണങ്ങുന്ന പ്രവർത്തനങ്ങളിൽ മാത്രം പങ്കാളികളാകുക ഇത്രയും കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുമല്ലോ


      എന്ന് നിങ്ങളുടെ സ്വന്തം കൊറോണ
ഹാദി - പി
4B ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം