വീടിനു ചുറ്റും ചപ്പും ചവറും
കുമിഞ്ഞു കൂടരുത് കുട്ടികളെ
ഈച്ചയും കൊതുകും ചുറ്റും വളരാൻ ഇട നൽകരുത് ഉണ്ണികളേ
പൊട്ട ചിരട്ടയും ചട്ടിയുമെല്ലാം കൊതുകിനു കൊട്ടാരമാണല്ലോ
കല്ലും മുള്ളും പ്ലാസ്റ്റിക്കുകളും മണ്ണിനു കേടാണല്ലോ
പരിസരമെല്ലാം ശുചിയായി വെക്കാൻ മടി കാണിക്കരുതൊരുനാളും
ശുചിയായിട്ടു നടന്നില്ലെങ്കിൽ അസുഖം നമ്മെ പിടികൂടും