എന്റെ ഒരു ദിനം
നേരം പുലർന്നു ഏഴ് മണിക്കാണ് ഞാൻ എഴുന്നേറ്റത്. വരാന്തയിലിരിക്കുകയായിരിന്നു. നോമ്പിന്റെ അത്താഴം കഴിഞ്ഞ് കിടന്നത് കാരണം എല്ലാരും നേരം വൈകി തന്നെയാണ് ഉണരാറ് .
'മോളെ ഉറങ്ങി എണിറ്റാൽ കൈ രണ്ടും കഴുകണമെന്ന് പറഞ്ഞിട്ടില്ലേ' അടുകളയിൽ നിന്നും ഉമ്മ വിളിച്ചു പറഞ്ഞു ഹാൻ വാഷ് ഉപയോഗിച്ച് കൈ കഴുകി പൂന്തോപ്പിലൂടെ പല്ല്തേച്ച് നടക്കുകയായിരിന്നു. അപ്പോഴാണ് ഞാൻ അത് ശ്രദ്ദിച്ചത് ഇത് വരെ പൂവിരിയാത്ത റോസ് ചില്ലയിൽ ഒരു മുട്ട് വന്നിരിക്കുന്നു കൊറോണ മെയ് 2 എന്ന് പേരിട്ടു.
മുല്ലവള്ളി നേരെയാക്കുമ്പോഴാണ് കുഞ്ഞുവാവ ചെത്തിപ്പുവിൻൻ്റെ ചില്ല മുറിച്ചത്. എൻ്റെ കരച്ചിലും ബഹളവും കേട്ട് ഉപ്പച്ചി ഓടിവന്നു ഓ.... സാരമില്ല ഇനിയൊരു ലോക് ഡൗണോ പ്രളയമോ വന്നാൽ നിൻ്റെ തോട്ടത്തിലെ പച്ചക്കറി തന്നെ നമുക്ക് കഴിക്കാം.നമുക്ക് നിൻ്റെ തോട്ടം വലുതാക്കാം. ഉപ്പച്ചി വണ്ടിയുമെടുത്ത് പോകും ബോൾ ഹെൽമെറ്റും മാസ് കും എടുകാൻ മറക്കരുത്ഞാൻ അത്ഭുതപ്പെട്ടുപോയി സ്ക്കൂളിലെരു മിറ്റിങ്ങിനു വരാനോ ഹോംവർക്ക് ശരിയാക്കിത്തരാനോ പറഞ്ഞാൽ സമയമില്ല എന്നു പറയുന്ന ആളാ പുന്തോപ്പ് പച്ചക്കറി തോട്ടം ആക്കി തരാം എന്നു പറഞ്ഞത്. നടന്നത് തന്നെ. ഉപ്പച്ചിന്നെ നല്ല കൂട്ടുകാരനാക്കി തന്ന പുതിയൊരു ദിനത്തിന്റെ ശുഭ പ്രതിക്ഷയോടെ ലോക് ഡൗണിന് എല്ലാവിധ ആശംസകൾ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ
|