വിശ്വമാകെ വിത്തെറിഞ്ഞു
വിളവെടുത്തു പോരുമീ
വൻവിപത്തിനെ തടുത്തു
നിർത്തുവാൻ ഉണർന്നിടാം
കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളു നമ്മൾ കോർത്തിടും
ഉടലു കോണ്ടകന്ന് നാം
ഉയിര് കൊണ്ടു അടുത്തീടും
കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും
അതുവരേ അതുവരേ അതുവരേ
പ്രതിരോധമാണ് പ്രതിവിധി അതുവരേ
നാളെയൊന്നു പുഞ്ചിരിക്കാൻ
ഇന്നു പൊത്തിടാം മുഖം
വാതിൽ പൂട്ടി വീട്ടിനുള്ളിൽ
നാം ഇരിക്കുമെങ്കിലോ
അതുവരേ അതുവരേ അതുവരേ
പ്രതിരോധമാണ് പ്രതിവിധിഅതുവരേ