ജി.എം.എൽ.പി.എ.സ്. എലത്തൂർ/അക്ഷരവൃക്ഷം/നമുക്ക് അതിജീവിക്കാം
നമുക്ക് അതിജീവിക്കാം
അപ്പുവും അമ്മുവും വീട്ടിലിരുന്ന് ചിത്രങ്ങൾ വരയ്ക്കുകയായിരുന്നു. ആ സമയത്ത് വരാന്തയിൽ ഇരുന്നു മുറുക്കുന്ന അമ്മൂമ്മ ചോദിച്ചു. " കുറച്ചു ദിവസങ്ങളായില്ലേ നിങ്ങൾ സ്കൂളിൽ പോയിട്ട്? എന്താ വല്ല ഹർത്താലോ മറ്റോ ആണോ? നിങ്ങൾക്ക് പരീക്ഷയൊന്നുമില്ലേ?" അപ്പോൾ അപ്പു പറഞ്ഞു. "അമ്മൂമ്മ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ? ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെക്കുറിച്ച് ടി. വി.യിൽ കാണിക്കുന്നതൊന്നും അറിഞ്ഞില്ലേ?" " കണ്ണിന് പണ്ടത്തെ പോലെ കാഴ്ചയൊന്നും ഇല്ല മക്കളേ...അതുകൊണ്ട് ടി.വി.ഒന്നും കാണാറില്ല." അമ്മൂമ്മ പറഞ്ഞു. അപ്പോൾ അതുവഴി വന്ന അച്ഛൻ പറഞ്ഞു."ഞാൻ ജോലിക്കൊന്നും പോകാത്തത് ഇതുകൊണ്ടല്ലേ.നമ്മുടെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് 21 ദിവസം ഒരു കാരണവശാലും പുറത്തിറങ്ങരുത്.അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ.അതും മാസ്ക് ധരിച്ച്. തിരിച്ചു വന്നാൽ സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകുക." അപ്പോൾ അമ്മൂമ്മ ചോദിച്ചു. അതെന്തിനാ മോനേ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത്?" അതിനു മറുപടി അമ്മുവാണ് പറഞ്ഞത്." അമ്മൂമ്മേ, ഈ വൈറസ് പകരുന്നത് എങ്ങനെയാണെന്നോ? രോഗബാധയുളള ആളുമായി ഇടപഴകുന്ന എല്ലാവർക്കും പകരും." അതുകേട്ട് അമ്മൂമ്മ മൂക്കത്ത് വിരൽ വെച്ചു. " ഹമ്പോ! ഇത് നിപ്പയേക്കാൾ ഭയങ്കരനാണല്ലോ." " എന്തു ഭയങ്കരനായാലും ശരി, ലോകത്തുള്ള എല്ലാ വലിയ രാജ്യങ്ങളുടെയും തലവേദനയായ ഈ രോഗത്തെ നമ്മുടെ കൊച്ചു കേരളം അതിജീവിച്ച് കൊണ്ടിരിക്കുകയാണ് മറ്റുള്ളവർക്കെല്ലാം മാതൃകയായി.നമുക്ക് അഭിമാനിക്കാം അമ്മൂമ്മേ." അപ്പുവും അമ്മുവും ഒരുമിച്ചു പറഞ്ഞു
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |