ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/ആവാസവ്യവസ്ഥയുടെ നശീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
ആവാസവ്യവസ്ഥയുടെ നശീകരണം

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു വലിയ കുളം ഉണ്ടായിരുന്നു. ആ കുളത്തിൽ നിറയെ മത്സ്യങ്ങളും ചെറു സസ്യങ്ങളും ഞണ്ടുകൾ ഉം തവളകളും ഉണ്ടായിരുന്ന. ഇവയെല്ലാം ഒരു ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നു. ഗ്രാമീണർ കൃഷിക്കും വീട്ടാവശ്യത്തിന് ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം സന്ധ്യാസമയത്ത് ഒരുപറ്റം ആളുകൾ ഈ കുളത്തിൽ മത്സ്യം പിടിക്കാൻ വേണ്ടി വിഷം കലക്കി. ഇതേതുടർന്ന് കുളത്തിലെ മത്സ്യങ്ങൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും ചത്തുപൊങ്ങി. കുളത്തിലെ വെള്ളം എല്ലാം മലിനമായി ഗ്രാമീണരുടെ കുടിവെള്ളം മുടങ്ങുകയും കൃഷിപ്പണി ഇല്ലാതാവുകയും ചെയ്തു. മാത്രവുമല്ല കുളത്തിന് അടുത്തുള്ള മറ്റു ജലാശയങ്ങളിലേക്ക് ഈ കുളത്തിൽ നിന്ന് മലിനജലം മണ്ണിലൂടെ പകർന്നു മറ്റു ജലാശയങ്ങളും മലിനമായി. മനുഷ്യൻറെ ആവശ്യത്തിന് പ്രകൃതിയെ ഉപയോഗിക്കാം എന്നാൽ പ്രകൃതിയെ ചൂഷണം ചെയ്താൽ അതിൻറെ ഫലം വലിയ അപകടമാണ്

മുഹമ്മദ് റിഫാദ്. എ പി
4 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ