കൊറോണ നാട്ടിൽ വന്നേ പിന്നെ
ജനങ്ങളെല്ലാം വീട്ടിൽ തന്നെ
ആളുകൾ ധാരാളം മണ്മറഞ്ഞു
കാര്യമെന്താ കൊറോണ തന്നെ
കൊറോണ..... ഹോ..
കേൾക്കാൻ പോലും ഭയമാകുന്നു
ഇതെന്ന് മാറും പടച്ചവനെ
സ്കൂളുമില്ല മദ്രസ്സയുമില്ല
എന്നാലോ പുറത്തിറങ്ങാനും വയ്യ
പഠിത്തവുമില്ല പരീക്ഷയുമില്ല
എന്നാലോ സന്തോഷം ഒട്ടുമില്ല
കളിയുമില്ല ചിരിയുമില്ല
കൂട്ടുകാരെ കാണാൻ പോലും വയ്യ