ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണ എന്ത് ?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ത് ?

ചൈനയിലെ വുഹാനിലെ ഒരു മാർക്കറ്റിൽ നിന്നാണ് കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടത് .ഇതുവരെ ആർക്കും ഈ മഹാമാരിയെ തടയാനായിട്ടില്ല. ലോകാരോഗ്യസംഘടന കോവിഡ് 19 എന്ന പേരിട്ടു.കൊറോണ ആദ്യമായിറിപ്പോർട്ട് ചെയ്യപ്പെട്ടത് 2019ഡിസംബർ 31നാണ്.ഇന്നുവരെ 20ലക്ഷത്തിലധികം പേർക്ക് ഈ രോഗംപിടിപ്പെട്ടു.ഒന്നരലക്ഷത്തിധികം പേർ മരിക്കുകയും ചെയ്തു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം കൂടുതലാണ്. കേരളത്തിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.രോഗം പടരുന്നത് കണക്കിലെടുത്ത് ഇന്ത്യൻ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കൊറോണ.ഇതിന്റെ ലക്ഷണങ്ങൾ ജലദോഷം,പനി,ചുമ,ശ്വാസതടസ്സംതുടങ്ങിയവയാണ്.കൈകൾ രണ്ടും സോപ്പിട്ട് കഴുകുകയും ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുകയും ,രോഗമുള്ള സ്ഥലത്തേക്ക് പോകാതിരിക്കുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാലയോ മാസ്കോഉപയോഗിക്കുക ഇവയൊക്കെ പടരാതിരിക്കാൻ സഹായിക്കും.കൊറോണ വൈറസ് അദ്യം കണ്ടെത്തിയത് ലിവൻ ലിയാങ് ആണ്.

ആയിഷ മുഹ്സിന വി.വി
3 എ ജി. എം എൽ .പി എസ് വെട്ടം പള്ളിപ്പുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം