ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/എന്റെ പരിസരത്ത് ഇങ്ങനെയും ചില കാഴ്ചകൾ
എന്റെ പരിസരത്ത് ഇങ്ങനെയും ചില കാഴ്ചകൾ
പരീക്ഷകൾ പെട്ടെന്ന് നിർത്തി .മത പാഠശാലകളും,കടകളും,മാർക്കറ്റുകളൂം അടച്ചു. ലോക്ക് ഡൌൺഎന്ന പുതിയ പേര് കിട്ടി തുടങ്ങി.എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല . എന്നാലും ആധിയും വ്യാധിയും ഏറി വരികയാണെന്ന് ഉപ്പയുടെയും ഉമ്മയുടെയും സംസാരത്തിൽ നിന്നും മനസ്സിലായി.വൈകുന്നേരം ടെലിവിഷൻ വാർത്ത കേട്ടപ്പോഴാണ് കൊറോണ എന്ന മഹാമാരിയാണ് ഇതിനെല്ലാം കാരണമെന്നു മനസ്സിലായത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദേശം കേട്ടപ്പോൾ പുറത്തു പോയുള്ള കളി നടക്കില്ല എന്നുറപ്പായി. പഠനവും കളികളും എല്ലാം വീട്ടിലും പറമ്പിലും മാത്രമായി.ഇപ്പോഴാണ് വീട്ടിലെ പറമ്പിനു ഇത്രയും സൗന്ദര്യവുംഉണ്ടെന്നു മനസ്സിലായത്. സാധാരണ കാണുന്ന നായ, പൂച്ച എന്നിവയെ കൂടാതെ കീരി,ഓന്ത്' പഴുതാര,ഏലി ഇവയൊക്കെ അധികാരപൂർവം താമസിക്കുന്നു.ഈ മഹാമാരിയുടെ ഭീതി മാറിയാലും പഠനം തുടങ്ങിയാലും പറമ്പിലെ അതിഥികളെയും ചെടികളെയും മിഴിയും മനവും നിറയെ കാണുമെന്നു എന്റെ മനസ്സിൽ ഉറപ്പിച്ചു.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം